വിവാഹ ദിവസം രാത്രി വീട്ടില്‍ മോഷണം: കിടപ്പുമുറിയില്‍ സൂക്ഷിച്ച പണം മോഷ്ടിച്ചു

വിവാഹ വീട്ടില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ച പണം കവര്‍ന്നു. പേരാമ്പ്ര പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച ആയിരുന്നു സദാനന്ദന്റെ മകളുടെ വിവാഹം. പണം അടങ്ങിയ പെട്ടി വീടിന്റെ ഓഫിസ് മുറിയില്‍ വച്ച് പൂട്ടി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. വീടിനു പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്.
ഇന്ന് രാവിലെ പന്തല്‍ അഴിക്കാന്‍ വന്ന തൊഴിലാളികളാണ് സമീപത്തുള്ള കുറ്റിക്കാട്ടില്‍ പണപ്പെട്ടി കണ്ടത്. തൊഴിലാളികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. അപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. പേരാമ്പ്ര പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha