തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ ഓഡിഷന്‍ ചെയ്യുമ്പോള്‍ മാത്യുവിനോടും നസ്ലനോടും വിനീത് വിശ്വം പറഞ്ഞത്

എന്നാല്‍ 2022ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയാണ് വിനീത് വിശ്വം എന്ന നടനെ ആളുകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച്. അജഗജാന്തരം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലും താരം അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് സൂപ്പര്‍ ശരണ്യയിലാണ്. ഇപ്പോഴിതാ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഓഡിഷന്‍ അനുഭവം പങ്കുവെക്കുകയാണ് വിനീത് വിശ്വം. തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ഓഡിഷന്‍ സമയത്ത് സംവിധായകന്‍ ഗിരീഷ് എഡിയുടെ ഒപ്പം താനും ഉണ്ടായിരുന്നതായി വിനീത് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഇവരെ ഓഡിഷന്‍ ചെയ്യുമ്പോള്‍ നമ്മളും ഗിരീഷിന്റെ ഒപ്പം ഉണ്ടായിരുന്നു.
പടം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഇവര് അഞ്ച് കുട്ടികളുണ്ട്. നസ്ലെന്‍, മാത്യു, ചെറുത് എന്ന കഥാപാത്രം ചെയ ജിംഖാനയിലെ ഫ്രാങ്കോ. ആ സമയത്ത് ഞാന്‍ അവരുടെ അടുത്ത് പോയി പറഞ്ഞിരുന്നു. പടം കഴിയുമ്പോള്‍, ചിലപ്പോള്‍ എല്ലാവര്‍ക്കും ഒരേ മൈലേജ് കിട്ടണമെന്നില്ല. നിങ്ങള്‍ എല്ലാവരും ഒരേ പ്രാധാന്യമുള്ള ക്യാരക്ടറാണ് ചെയ്യുന്നത്- വിനീത് പറയുന്നു. നിങ്ങള്‍ക്ക് സിനിമയാണ് പാഷനെങ്കില്‍ ചെയ്തുകൊണ്ടേ ഇരിക്കുക. ഒരു വെള്ളിയാഴ്ച നിങ്ങള്‍ക്ക് വരും. നമ്മുടെ റൂട്ടില്‍ എപ്പോഴാ ബസ് കേറുന്നത് എന്ന് നമുക്ക് പറയാന്‍ പറ്റില്ല. കാത്തിരിക്കണം. എനിക്ക് കുറച്ചെങ്കിലും വിസിബിലിറ്റി കിട്ടാന്‍ സൂപ്പര്‍ ശരണ്യ വരെ കാത്തിരിക്കേണ്ടി വന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും വിനീത് പറഞ്ഞു.
https://www.facebook.com/Malayalivartha