സങ്കടക്കാഴ്ചയായി... കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന 13 വയസ്സുകാരന്‍ മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു

ശിഖരം മുറിഞ്ഞു വീഴുന്നതു കണ്ടു എല്ലാവരും ചാടി രക്ഷപ്പെട്ടെങ്കിലും .... കന്യാകുമാരി കോതയാറിനു സമീപത്തെ തോട്ടത്തില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന 13 വയസ്സുകാരന്‍ മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു. മുംബൈയില്‍ താമസിക്കുന്ന നാഗര്‍കോവില്‍ കീഴപെരുവിള സ്വദേശി ഗാഡ്സന്‍ സാമുവലിന്റെ മകന്‍ മിത്രനാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ഭാര്യയും രണ്ടു മക്കളുമൊന്നിച്ച് ഗാഡ്സന്‍ കോതയാറിലെത്തിയത്. ഇവരോടൊപ്പം തെക്ക്താമരക്കുളത്തുള്ള ഒരു കുടുംബവും മുബൈയില്‍ നിന്നുള്ള 4 കുടുംബങ്ങളുമാണ് 3 കാറുകളിലും 2 ബൈക്കുകളിലുമായി കോതയാറിലെത്തിയത്. എട്ടു കുട്ടികളുള്‍പ്പെടെ 20 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു തോട്ടത്തിലെ മരത്തണലിലിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം.
ശിഖരം മുറിഞ്ഞു വീഴുന്നതു കണ്ടു എല്ലാവരും ചാടി രക്ഷപ്പെട്ടെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങള്‍ക്കിടയില്‍പ്പെടുകയായിരുന്നു. ഗുരുതരപരുക്കേറ്റ ഇരുവരെയും കുലശേഖരത്തുള്ള സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മിത്രനെ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha