Widgets Magazine
02
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

വ്യാജ സീല്‍ നിര്‍മ്മിച്ച് വായ്പ തട്ടിപ്പ് പ്രതിയ്ക്ക് മേല്‍ കുറ്റം ചുമത്തി വിചാരണ 20 ന് തുടങ്ങും... തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകണം

01 JUNE 2025 05:44 AM IST
മലയാളി വാര്‍ത്ത

വ്യാജ സീലുകളും നോട്ടീസുകളും നിര്‍മിച്ച് സ്വയം സംഘത്തിന്റെ പേരില്‍ വന്‍ വായ്പാ തട്ടിപ്പ് നടത്തിയ ഫോര്‍ട്ട് വായ്പാ തട്ടിപ്പു കേസില്‍ പ്രതി മിനിയ്ക്ക് മേല്‍ കോടതി കുറ്റം ചുമത്തി. പ്രതിയായ വട്ടപ്പാറ തേക്കിന്‍കോട് രേവതി ഭവനില്‍ മിനി (43) യ്ക്ക് മേലാണ് കുറ്റം ചുമത്തിയത്.


വിചാരണ 20 ന് തുടങ്ങും. തട്ടിപ്പിനിരയായ 3 സാക്ഷികള്‍ 20 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്. വട്ടപ്പാറ വായ്പാ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫോര്‍ട്ട് പോലീസിന്റെ കസ്റ്റഡിയില്‍ വിടാനായി 2023 ഡിസംബര്‍ 16 ന് ഹാജരാക്കാന്‍ അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനോട് മജിസ്‌ട്രേട്ട് പി. അരുണ്‍കുമാര്‍ ഉത്തരവിട്ടിരുന്നു. മുദ്രലോണ്‍ തട്ടിപ്പില്‍ 50 ലക്ഷം രൂപയും 45 പവന്‍ സ്വര്‍ണ്ണവും തട്ടിയ കേസില്‍ വട്ടപ്പാറ പോലീസ് 2003 ഡിസംബര്‍ ആദ്യം മിനിയെ അറസ്റ്റ് ചെയ്ത് നെടുമങ്ങാട് കോടതിയുടെ റിമാന്റില്‍ പ്രതി ജയിലില്‍ കഴിയുകയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒരുമ സ്വയം സഹായ സംഘമെന്ന പേരില്‍ കുടുംബശ്രീയിലേയും തൊഴിലുറപ്പിലേയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ലോണ്‍ നല്‍കാമെന്ന് വിശ്വസിച്ച് പണം വാങ്ങി ഇവര്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. 2020 ല്‍ ഫോര്‍ട്ട് പൊലീസ് മിനിയെ അറസ്റ്റ് ചെയ്തിരുന്നു.

വിവാഹം , വീട് നിര്‍മ്മാണം എന്നിവയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ സമീപിച്ച് ലോണ്‍ നല്‍കാമെന്ന് അറിയിക്കും. തുടര്‍ന്ന് ഒരു ലക്ഷം വേണ്ടവരില്‍ നിന്നും 12,000 രൂപയും 2 ലക്ഷത്തിന് 24,000 രൂപയും 5 ലക്ഷത്തിന് 60,000 രൂപയും വാങ്ങും. ആവശ്യക്കാരുടെ ഫോട്ടോകള്‍, തിരിച്ചറിയല്‍ രേഖകളുടെ കോപ്പി , ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവയും വാങ്ങും.

പിന്നാലെ ലോണ്‍ അനുവദിച്ചതായി കാണിച്ച് ഒരുമ സ്വയം സഹായ സംഘത്തിന്റെ പേരില്‍ വ്യാജ സീലുകള്‍ പതിച്ച് സെക്രട്ടറി , പ്രസിഡന്റ് ഒപ്പിട്ട് ചെക്കുകള്‍ നല്‍കി കടന്നു കളയും. സ്ഥിരമായി തട്ടിപ്പ് തുടര്‍ന്ന് ഇവര്‍ പിടിക്കപ്പെടുമെന്ന് തോന്നിയതോടെ പണം വാങ്ങിയവര്‍ക്ക് ധനമന്ത്രി നേരിട്ട് നന്തന്‍കോട് സുമംഗലി ഓഡിറ്റോറിയത്തില്‍ വച്ച് 2019 മേയ് 18ന് ലോണ്‍ വിതരണം ചെയ്യുമെന്ന് വ്യാജ നോട്ടീസ് അടിച്ചിറക്കി.

മന്ത്രിയുടെയും കരകുളം പഞ്ചായത്ത് അധികൃതരുടെയും പേരില്‍ ഇറക്കിയ നോട്ടീസ് ഉപയോഗിച്ച് വീണ്ടും പണം കൈക്കലാക്കി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായവര്‍ ഫോര്‍ട്ട്, വട്ടപ്പാറ, നെടുമങ്ങാട് പൊലീസ് സ്റ്റേഷനുകളില്‍ പരാതികള്‍ നല്‍കിയത്. 2020 ല്‍ ഫോര്‍ട്ട് വായ്പാ തട്ടിപ്പു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും തട്ടിപ്പ് നടത്തി
2023 ഡിസംബറില്‍ വട്ടപ്പാറ ലോണ്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലാവുകയായിരുന്നു.

നിരവധി പേരില്‍ നിന്നായി 50 ലക്ഷം രൂപയും 45 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത കേസിലാണ് വട്ടപ്പാറ അറസ്റ്റ്. വെട്ടിനാട് സ്വദേശികളായ കിരണ്‍, അരുണ്‍, റസിയ, സുരേഷ്, എന്നിവരില്‍ നിന്ന് രണ്ട് ലക്ഷം രൂപയും മണ്ണന്തല മുക്കോല സ്വദേശി അഭയകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപയും മിനി തട്ടിയെടുത്തു. എട്ട് മാസം മുമ്പ് വിവാഹിതനായ അരുണ്‍ കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്തത്. നിര്‍മാണ കരാറുകാരനായ അരുണിന് വന്‍ തുക വായ്പ നല്‍കാമെന്ന് പറഞ്ഞാണ് മിനി പണം മുന്‍കൂറായി വാങ്ങിയത്. സഹോദരന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കടം വാങ്ങിയ പണം തിരിച്ചടയ്ക്കാനാകാത്തതിന്റെ സങ്കടത്തിലാണ് അരുണ്‍ ജീവനൊടുക്കിയത്.


മൈലാടുംപാറ കാച്ചാണി സ്വദേശിനി അനിതയില്‍ നിന്ന് 45 പവന്‍ സ്വര്‍ണവും കാന്‍സര്‍ ബാധിതയായ മകളുടെ നില ഗുരുതരമാണെന്ന് പറഞ്ഞ് വേങ്കോട് സ്വദേശി മനേക് ഷായില്‍ നിന്ന് 17 ലക്ഷം രൂപയും പ്രതികള്‍ തട്ടിയെടുത്തു. പ്രതിയുടെ ഉടമസ്ഥതയിലുള്ള വട്ടപ്പാറയിലെ വസ്തു വില്‍ക്കാനെന്ന വ്യാജേന മണ്ണന്തല മുക്കോല സ്വദേശി സാമില്‍ നിന്ന് മിനി 12 ലക്ഷം രൂപ തട്ടിയെടുത്തു.വ്യാജ സ്വാശ്രയ സംഘത്തിന്റെ പേരില്‍ സീലും ലെറ്റര്‍ പാഡും നോട്ടീസും ഉണ്ടാക്കി വന്‍ തുകയ്ക്ക് വായ്പ വാഗ്ദ്ധാനം ചെയ്ത് ഫീസ് ഈടാക്കിയ കേസില്‍ ഫോര്‍ട്ട് സ്റ്റേഷനില്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് വട്ടപ്പാറ പോലീസ് പറഞ്ഞു. വട്ടപ്പാറ സിഐ ശ്രീജിത്ത്, എസ്‌ഐ സുനില്‍ ഗോപി, ജിഎസ്‌ഐ സുനില്‍കുമാര്‍, സിപിഒമാരായ അരവിന്ദ്, ശിവലക്ഷ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കോടതി റിമാന്‍ഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (22 minutes ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (38 minutes ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (1 hour ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (1 hour ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (1 hour ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (2 hours ago)

കോടികളുടെ സ്വത്ത് കോകിലയ്ക്ക് കൊടുത്തോയെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

AIRPORT യുവാവ് പിടിയിലായി  (2 hours ago)

ISRAEL തുരങ്കത്തില്‍ ഹമാസ് നേതാവിന്റെ സുഖവാസം;  (2 hours ago)

Sharmishta Panoli എന്താണ് ജയിലിലടക്കാന്‍ കാരണം?  (2 hours ago)

AMERICA നടുക്കത്തിൽ അമേരിക്ക  (2 hours ago)

രാജ്യത്തെ മികച്ച മാതൃക; കേരളത്തിന്റെ ആയുഷ് മേഖലയ്ക്ക് അഭിനന്ദനം  (2 hours ago)

ആകാശച്ചുഴിയിൽ പെട്ട് ഇൻഡിഗോ വിമാനം..! ലാന്‍ഡിങ് നടത്താനാവാതെ വട്ടമിട്ട് പറന്ന് വിമാനം  (3 hours ago)

വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു; സൗദി അറേബ്യയില്‍ വെടിയേറ്റ് മലയാളിക്ക് ദാരുണാന്ത്യം  (3 hours ago)

ആര്യാടന്‍ ഷൗക്കത്തും എം.സ്വരാജും പിവി ആന്‍വറും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിലമ്പൂര്‍ ആരു പിടിക്കും?  (3 hours ago)

Malayali Vartha Recommends