പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങില്‍ പൊലീസ് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍. സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയാന്‍ മലപ്പുറം പൊലീസിന്റെ ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍. ആകെ 50 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്.
സ്‌കൂള്‍ പരിസരങ്ങളിലെ തല്ലുകൂടല്‍, ലഹരി ഉപയോഗം, നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും തടയാനുമായിരുന്നു ഓപ്പറേഷന്‍ ലാസ്റ്റ് ബൈല്‍. പ്രത്യേക പരിശോധനയില്‍ ജില്ലയില്‍ പൊലീസ് പിടിച്ചെടുത്തത് 200 വാഹനങ്ങളാണ്. ഇവയില്‍ രേഖകള്‍ ഇല്ലാത്ത ബൈക്കും, രൂപ മാറ്റം വരുത്തിയവും ഏറെയാണ്.
അന്‍പത് പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 36 കേസുകളും രക്ഷിതാക്കളെയാണ് പ്രതി ചേര്‍ത്തത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതാണ് കുറ്റം. 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കേസുണ്ട്. ചില കേസുകളില്‍ പിഴയൊടുക്കി, താക്കീത് നല്‍കിയും പറഞ്ഞയച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha