Widgets Magazine
31
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആല്‍ത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്:ശോഭാ ജോണടക്കം 8 പ്രതികള്‍ക്ക് മേല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തിയിരുന്നു : വിചാരണ തീയതി ഒക്ടോബര്‍ 21 ന് ഷെഡ്യൂള്‍ ചെയ്യും

30 JULY 2025 10:44 AM IST
മലയാളി വാര്‍ത്ത

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ സംസ്ഥാനത്തിലെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയായ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തീയതി ഒക്ടോബര്‍ 21 ന് ഷെഡ്യൂള്‍ ചെയ്യും. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേ താണുത്തരവ്.

തൊണ്ടിമുതലുകള്‍ കാണാനില്ലാത്തതിനാന്‍ പ്രതികളുടെ വിചാരണ അനിശ്ചിത കാലത്തേക്ക് സെഷന്‍സ് കോടതി നിര്‍ത്തി വക്കാന്‍ ഉത്തരവിട്ടെന്ന പ്രത്യേകത കൂടി കേസിനുണ്ട്. തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാലാണ് വിചാരണ നടപടികള്‍ നിര്‍ത്തി വച്ചിരുന്നത്.

കേരള പോലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നിലവിലെ ഭര്‍ത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍ , ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍ , ശോഭാ ജോണ്‍ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമല്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.


2010 ല്‍ കേസ് റെക്കോര്‍ഡുകള്‍ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ അയച്ചിരുന്നില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയര്‍ സൂപ്രണ്ട് സെഷന്‍സ് കോടതിയില്‍ സാവകാശം തേടിയുള്ള അപേക്ഷാ കത്ത് സമര്‍പ്പിക്കുകയായിരുന്നു. അപേക്ഷ അനുവദിച്ച മുന്‍ സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. കേസ് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിചാരണ കോടതി ഓഫീസിനോട് നിര്‍ദേശിച്ചത്. അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റല്‍ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും തൊണ്ടിമുതലുകള്‍ മാത്രം വിചാരണക്കോടതിയില്‍ എത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
വിചാരണക്കു മുന്നോടിയായി പ്രതികള്‍ക്കു മേല്‍ സെഷന്‍സ് കോടതി കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയിരുന്നു. തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 2010 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബംഗ്‌ളുരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കന്‍ പറവൂര്‍ പീഢന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരവെ അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞു വരികയാണ്.
വിനീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതല്‍ ഹര്‍ജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താനിരിക്കെയാണ് വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം ശോഭാ ജോണ്‍ പുറത്തെടുത്തത്. 2010 ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷമാണ് ശോഭ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാന്‍ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നായിരുന്നു ശോഭയുടെ ഹര്‍ജിയിലെ ആവശ്യം. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്. പ്രതികള്‍ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്.


2015 മാര്‍ച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയില്‍ ഹാജരാകാതെ മുങ്ങി ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കല്‍ വൈകിപ്പിച്ചത്. തുടര്‍ന്നാണ് ശോഭ വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം പയറ്റി നോക്കാനായി പുറത്തെടുത്തത്.

2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ , മണല്‍ ലോറികള്‍ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരില്‍ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആല്‍ത്തറ വിനീഷ്.
ഇയാള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകല്‍ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിന്റെ കരിങ്കല്‍ മതില്‍ ചാടിക്കടന്നെങ്കിലും ഗുണ്ടകള്‍ സംഘം ചേര്‍ന്ന് വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലില്‍ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാല്‍ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാന്‍ പറ്റില്ലെന്നും കാഷ്യര്‍ അറിയിച്ച ഉടന്‍ വാള്‍ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്‌സില്‍ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.
നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തില്‍ ചേര്‍ത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യിച്ച് അവര്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തന്റെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വിരുതനായിരുന്നു വിനീഷ്.
നഗരത്തില്‍ ശോഭാ ജോണ്‍' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വരാപ്പുഴയിലെയും വടക്കന്‍ പറവൂരിലെയും മൈനര്‍ പെണ്‍കുട്ടികളെ ബംഗ്‌ളുരുവില്‍ അടക്കം കൊണ്ടുപോയി പെണ്‍വാണിഭം നടത്തിയതിന് ചാര്‍ജ് ചെയ്യപ്പെട്ട പറവൂര്‍ - വരാപ്പുഴ പീഡനക്കേസുകളില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പന്‍ അനിയും അപ്പീല്‍ ജാമ്യത്തിലാണ്. പീഡനക്കേസില്‍ സിനിമാ താരം ബെച്ചു റഹ്മാന്‍ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളില്‍ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച 45കാരന്‍ കസ്റ്റഡിയില്‍. ...  (19 minutes ago)

യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (32 minutes ago)

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ...  (37 minutes ago)

മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും  (52 minutes ago)

ദയാവധം നടത്താമെന്ന സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി....  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിലെത്താത്തതില്‍  (1 hour ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഇനി വലനിറയെ മീനുകളുമായി തിരികെവരുമെന്ന കാത്തിരിപ്പില്‍ തീരം...  (1 hour ago)

ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ .  (2 hours ago)

മനുഷ്യക്കടത്ത് കേസില്‍ തൃശൂരിലെ കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി  (9 hours ago)

ഹണി ട്രാപ്പിലൂടെ കോടികള്‍ തട്ടാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളായ പ്രതികള്‍ക്ക് ജാമ്യം  (9 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളും സുഹൃത്തുക്കളും പിടിയില്‍  (10 hours ago)

മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനം  (10 hours ago)

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് : രകേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയേയും ഛത്തീസ്ഗഢ് സര്‍ക്കാരിനെയും അറിയിക്കാന്‍ മുഖ്യമന്ത്രി ഇനിയും വൈകരുതെന്ന് വി.ഡി. സതീശന്‍  (11 hours ago)

ഓഗസ്റ്റ് 15നാണ് അമ്മയുടെ തിരഞ്ഞെടുപ്പ്: പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ സ്ത്രീകള്‍ വരട്ടെയെന്ന് സലിം കുമാര്‍  (11 hours ago)

Malayali Vartha Recommends