കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു.... മരണം രണ്ടായി

കൊട്ടാരക്കരയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ പനവേലിയിലാണ് അപകെം സംഭവിച്ചത്.
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. പനവേലി സ്വദേശിയായ നഴ്‌സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി മരിച്ചത്. അപകടത്തില്‍ വിജയന്‍ ( 65) എന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച സോണിയയും ശ്രീക്കുട്ടിയും പനവേലി സ്വദേശിനികളാണ്. നഴ്‌സായ സോണിയ ആശുപത്രിയിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്നു. വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയം ഉയരുന്നു. അപകടത്തിന് ശേഷം വാന്‍ ഡ്രൈവര്‍ രക്ഷപ്പെടാനായി ശ്രമം നടത്തിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
യുവതികളെ ഇടിച്ചതിന് ശേഷം മുന്നോട്ട് പോയതിന് ശേഷമാണ് വാന്‍ ഓട്ടോയിലിടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന വിജയന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha