കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഉണക്കമീന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് പിടിക്കപ്പെട്ടത്. റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. 13ഓളം പൊതികളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം നാല് കോടി രൂപ വിലമതിക്കുന്ന 4.1 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിയ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശി സിബിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണ പാക്കേജിംഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മുമ്പും സിബിന്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha