താമരശ്ശേരി ചുരത്തില്‍ ഒന്‍പതാം വളവില്‍ മണ്ണിടിച്ചില്‍

താമരശ്ശേരി ചുരം ഒന്‍പതാം വളവ് വ്യൂ പോയിന്റിനടുത്ത് മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കല്ലും മരങ്ങളും നീക്കിത്തുടങ്ങി. കാല്‍നട യാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥലത്ത് ഒറ്റവരി ഗതാഗതത്തിനായി റോഡ് തയ്യാറാക്കാനാണ് ഇപ്പോള്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന് വയനാട്ടിലേക്ക് ഇതുവഴിയുള്ള ഗതാഗതം നിന്നു. ചുരം പൂര്‍ണമായി അടച്ചു.
https://www.facebook.com/Malayalivartha