രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലല്ലെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുമെന്നും പ്രതികരണം. രാഹുല്‍ ആണ് കാര്യങ്ങള്‍ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. പാലക്കാട് എം എല്‍ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് ഉണ്ടാകില്ല. അവിടുത്തെ എം പി യും ഷാഫി പറമ്പിലും ഉണ്ട്.
സൈബര്‍ ആക്രമണം നടത്തുന്നവര്‍ മൂടുതാങ്ങികളാണെന്നും അവരോട് പരമമായ പുച്ഛമാണ് ഉള്ളതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. ഇവര്‍ പാര്‍ട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ല. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെ എസ് യുവില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദത്തിന് പിന്നില്‍ പാര്‍ട്ടിക്ക് അകത്തുള്ളവര്‍ ആണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. പുറത്ത് വന്ന ശബ്ദം മിമിക്രിക്കാരെ വച് ചെയ്യിച്ചതാണോ എന്ന് അറിയില്ല. അത് പരിശോധിക്കണം. നിഷേധിക്കാത്തത് കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോപണങ്ങള്‍ പൊലീസും കോടതിയും അന്വേഷിക്കട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha