വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു

വടകര ദേശീയപാതയില്‍ കെ.ടി ബസാറില്‍ ഇന്‍ഡസ് മോട്ടോഴ്‌സിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 16 ഓളം പേര്‍ക്ക് പരിക്ക്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
വൈകീട്ട് 4:45 ഓടെയാണ് അപകടം. പരിക്കേറ്റവരെ വടകര പാര്‍ക്കോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു. ലോറി ഡ്രൈവര്‍ ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
https://www.facebook.com/Malayalivartha