രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ചിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായ വിവരം ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചുവെന്നാണ് ഒരു സ്വകാര്യ വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നത്. അദ്യം ഗര്‍ഭഛിദ്രത്തിന് വിധേയരായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാഹുലിനെതിരായ കേസിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സ്പീക്കറെ അറിയിച്ചു. 15ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണിത്. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ രാഹുലിന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും.
ബംഗളൂരുവിലെ ആശുപത്രിയിലാണ് ഗര്‍ഭഛിദ്രം നടന്നതെന്ന വിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആരും പരാതിനല്‍കിയിട്ടില്ലാത്തതിനാല്‍ കേസെടുക്കാനും അന്വേഷണസംഘത്തിന് കഴിയില്ല. ഗര്‍ഭഛിദ്രത്തിന് വിധേയായ യുവതികളെ കണ്ടെത്തി അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദമുണ്ടായോ എന്ന് അന്വേഷിക്കുകയും അവരില്‍ നിന്ന് പരാതി എഴുതിവാങ്ങി അന്വേഷണവുമായി മുന്നോട്ടുപോകാനും ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തുതുടങ്ങി.മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഒമ്പത് പരാതികളാണുള്ളത്. ഇതില്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കേസെടുക്കണമെന്ന് പരാതിപ്പെട്ട ഹൈക്കോടതി അഭിഷകന്‍ ഷിന്റോയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്.
കേരള കോണ്‍ഗ്രസ് നേതാവ് എ.എച്ച്.ഫഫീസിന്റെ മൊഴിയുമെടുത്തു. യുവതികള്‍ പരാതി നല്‍കിയിട്ടില്ല. ഇവരുമായി അടുപ്പമുള്ള മൂന്ന് മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്ന് വിവര ശേഖരണം തുടങ്ങി. ഇവരുടെ മൊഴിയും ശബ്ദരേഖയും അടിസ്ഥാനമാക്കി യുവതികളില്‍ നിന്ന് വിവരം തേടാനാണ് നീക്കം. പുറത്തു വന്ന ശബ്ദ സന്ദേശം രാഹുലിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം.
https://www.facebook.com/Malayalivartha