'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി

മലപ്പുറം വിരുദ്ധ പരാമര്‍ശവുമായി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീണ്ടും രംഗത്ത്. മലപ്പുറം പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസ് എന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പറഞ്ഞത്. മുസ്ലിങ്ങള്‍ മതഭരണം വേണമെന്ന് ആവശ്യപ്പെടുന്നവരാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് വെള്ളാപ്പള്ളി നടേശന്‍ വീണ്ടും വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശം നടത്തിയത്. വെള്ളാപ്പള്ളി നടേശന്റെ തിട്ടൂരമല്ല ഇവിടെ നടപ്പാക്കുന്നതെന്ന് തിരിച്ചടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും രംഗത്തെത്തി.
നേരത്തെയും സമാനമായ പരാമര്‍ശങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയിരുന്നു. ഈ പ്രസ്താവനകളില്‍ മുസ്ലിം ലീഗ് പ്രതികരിച്ചെങ്കിലും സി പി എം വെള്ളാപ്പള്ളി നടേശനെ തള്ളിയില്ല. വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയ സ്വഭാവം ഉള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത് സി പി എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയോടെ ആണെന്ന് ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha