ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ബംഗളൂരുവില്‍ ഓണാഘോഷത്തിന് പിന്നാലെയുള്ള തര്‍ക്കം കോളേജില്‍ കത്തിക്കുത്തില്‍ കലാശിച്ചു. ബംഗളൂരു സോലദേവനഹള്ളി ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്കെതിരെ സോലദേവനഹള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കോളേജില്‍ നടന്ന ഓണാഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന പിജിയില്‍ മലയാളി പൂര്‍വ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.
തിങ്കളാഴ്ച രാത്രിയില്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയവരും ചില പ്രദേശവാസികളും ചേര്‍ന്ന് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. മാരകായുധങ്ങളുമായെത്തി സംഘം ഇവരുടെ വയറിലും തലയ്ക്കും ആക്രമിക്കുകയായിരുന്നു. ഇതില്‍ വയറില്‍ കുത്തേറ്റ എറണാകുളം സ്വദേശിയായ ആദിത്യന്റെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha