സൈബര്‍ തട്ടിപ്പില്‍ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന 28ന് രാവിലെ 8.53 ഓടെയാണ് വീട്ടമ്മയായ ഡെയ്‌സിയുടെ മൊബൈല്‍ ഫോണിലേക്ക് തട്ടിപ്പ് സംഘത്തിന്റെ ആദ്യ ഫോണ്‍വിളിയെത്തിയത്. മുംബൈ കോളാബോ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയായിരുന്നു സംസാരം. ഡെയ്‌സിയുടെ പേരില്‍ മുംബൈയില്‍ ഒരു ഫോണ്‍ കണക്ഷനും ബാങ്ക് അക്കൗണ്ടുമുണ്ടെന്നും അക്കൗണ്ട് വഴി 5.38 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നിട്ടുണ്ടെന്നും വിളിച്ചയാള്‍ അറിയിച്ചു.
അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് പണം അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഭയപ്പെട്ട വീട്ടമ്മ 29ന് 10.20 ലക്ഷം രൂപയും 30ന് 9.80 ലക്ഷം രൂപയും ബാങ്ക് അക്കൗണ്ട് വഴിയും 31ന് 21,000 രൂപ ഗൂഗിള്‍ പേ വഴിയും അയച്ചുകൊടുത്തു. ഡെയ്‌സിയുടെ ഇരിങ്ങാലക്കുടയിലും എറണാകുളത്തുമുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നാണ് തട്ടിപ്പ് സംഘം നല്‍കിയ അക്കൗണ്ടുകളിലേക്ക് പണമയച്ചത്.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാക്കിയ വീട്ടമ്മ 31ന് രാത്രി 1930 ടോള്‍ഫ്രീ നമ്പരില്‍ വിളിച്ച് പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് സംഘം നല്‍കിയ ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിച്ച 4.48 ലക്ഷം രൂപ തിരിച്ചു പിടിച്ചത്. ഡെയ്‌സിയുടെ മകള്‍ ബംഗളൂരുവിലും മകന്‍ മുംബയില്‍ ഐടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. മക്കളുടെ അടുത്തേക്ക് പോകാനിരിക്കെയാണ് തട്ടിപ്പിനിരയായത്.
https://www.facebook.com/Malayalivartha