കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിച്ചശേഷം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീം വിടാനൊരങ്ങുന്നു

കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനലിലെത്തിച്ചശേഷം ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ടീം വിടാനൊരങ്ങുന്നു. കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൊച്ചിക്കായി കളിക്കാന്‍ സഞ്ജു ഉണ്ടാകില്ലെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് പോകുന്നതിന് വേണ്ടിയാണ് സഞ്ജു സാംസണ്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാമ്പ് വിടുന്നത്.
ഇന്നലെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന്റെ അഭാവത്തില്‍ മുഹമ്മദ് ഷാനുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വൈസ് ക്യാപ്റ്റായി കളിപ്പിക്കുകയും ചെയ്തിരുന്നു.
കളിച്ച ഒമ്പത് മത്സരങ്ങളില്‍ ഏഴിലും ജയിച്ച കൊച്ചി കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായതിന് പിന്നാലെയാണ് ഇന്ത്യക്കായി കളിക്കാനായി സഞ്ജുവിന്റെ മടക്കം.
"
https://www.facebook.com/Malayalivartha