മലപ്പുറത്ത് ജ്യേഷ്ഠന്‍ അനിയനെ കുത്തികൊലപ്പെടുത്തി

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി 11 മണിയോടെ മലപ്പുറം വഴിക്കടവിലായിരുന്നു സംഭവം. മൊട പൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് (53) മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് വിവരം. ഇന്നലെ പകല്‍ വര്‍ഗീസിന്റെ വീട്ടിലെത്തിയ രാജു പണം ചോദിച്ചു. എന്നാല്‍, വര്‍ഗീസ് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ മദ്യലഹരിയില്‍ രാജു കത്തിയുമായി വര്‍ഗീസിന്റെ വീട്ടിലെത്തി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വര്‍ഗീസിനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha