മൂന്നാറില്‍ സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജടക്കം നാലുപേര്‍ക്ക് പരിക്ക്

മൂന്നാറില്‍ സിനിമാ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം. സിനിമയിലെ നായകന്‍ ജോജു ജോര്‍ജ് അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്. ജോജുവിന്റെ പരിക്ക് സാരമുള്ളതല്ല. ഷാജി കൈലാസിന്റെ വരവ് എന്ന സിനിമയുടെ ചിത്രീകരണമാണ് മൂന്നാറില്‍ നടക്കുന്നത്. ലൊക്കേഷനില്‍ നിന്നും തിരികെ വരുമ്പോള്‍ തലയാറിന് സമീപം ജീപ്പ് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha