തിരുമല അനില്‍കുമാറിന്റെ മരണത്തിന് പിന്നില്‍ സിപിഎം പോലീസ് ഗൂഢാലോചനയെന്ന് ബിജെപി

തിരുമല അനില്‍കുമാറിന്റെ മരണത്തിന് പിന്നില്‍ സിപിഎം പോലീസ് ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍. കേരളത്തിലെ ക്രിമിനല്‍ പോലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനില്‍കുമാര്‍. ലക്ഷങ്ങള്‍ ഇന്ന് എത്തിച്ചില്ലെങ്കില്‍ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂര്‍ പോലീസിന്റെ ഭീഷണിയാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ എത്രയുംവേഗം നടപടി എടുക്കണമെന്നും കരമന ജയന്‍ ആവശ്യപ്പെട്ടു.
എല്ലാ ഓഡിറ്റുകളും ഭംഗിയായി നിര്‍വഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവര്‍ത്തനം നടത്തി വന്ന അനില്‍കുമാറിനെ തമ്പാനൂര്‍ പോലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ന് സ്‌റ്റേഷനില്‍ ഹാജരാവണമെന്നും ഇല്ലെങ്കില്‍ വീട്ടില്‍ കയറി ഉപദ്രവിക്കുമെന്നും പോലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. തന്റെ സല്‍പേരിന് കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനില്‍കുമാര്‍ ആത്മഹത്യ ചെയ്തത്. ക്രിമിനല്‍ പോലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവന്‍ നഷ്ടമാക്കിയത്. പോലീസിനൊപ്പം സിപിഎം നേതൃത്വവും ഇതിന് പിന്നിലുണ്ട്.
കഴിഞ്ഞ പത്തുവര്‍ഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനില്‍കുമാര്‍. അനില്‍കുമാറിന്റെ മരണത്തിന് പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ സിപിഎമ്മാണ്. അനില്‍കുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 22ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കരമന ജയന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha