തൃശൂരില്‍ മലദ്വാരത്തിനുള്ളില്‍ മെത്താഫിറ്റമിന്‍ ഒളിപ്പിച്ചു കടത്തിയ യുവാവ് പിടിയില്‍

ബംഗളുരുവിലെ ആഫ്രിക്കന്‍ വംശജരായ ആളുകളില്‍ നിന്ന് രാസലഹരികള്‍ വാങ്ങി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ യുവാവ് പിടിയില്‍. തൃശൂരില്‍ മെത്താഫിറ്റമിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എറണാകുളം കടുങ്ങല്ലൂര്‍ സ്വദേശി റിച്ചു റഹ്മാന്‍ (34) ആണ് പിടിയിലായത്.
ബംഗളുരുവിലെ ആഫ്രിക്കന്‍ വംശജരായ ആളുകളില്‍ നിന്ന് മെത്തഫെറ്റമിന്‍, എം.ഡി.എം,എ തുടങ്ങിയ രാസലഹരികള്‍ മലദ്വാരത്തിനുള്ളില്‍ വച്ച് സ്ഥിരമായി കടത്തിക്കൊണ്ടു വന്നിരുന്ന ആളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
തൃശ്ശൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുധീര്‍, കമ്മീഷണര്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സിയു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്നും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതിയെ തൃശ്ശൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ മലദ്വാരത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha