മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രി നടനെ അഭിനന്ദിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ 'മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍.
മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെ'. 2023ലെ പരമോന്നത പുരസ്‌ക്കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. 2025 സെപ്തംബര്‍ 23ന് (ചൊവ്വ) നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha