കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറലിടിച്ച് സ്കൂട്ടർയാത്രികനായ വയോധികന് ദാരുണാന്ത്യം... സ്കൂട്ടറോടിച്ചിരുന്ന ആൾക്ക് റോഡിൽ തെറിച്ചുവീണ് നട്ടെല്ലിന് ഗുരുതരപരുക്ക്

കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറലിടിച്ച് സ്കൂട്ടർയാത്രികനായ വയോധികന് അതേബസിന്റെ ടയറിനടിയിൽപ്പെട്ട് ദാരുണാന്ത്യം. സ്കൂട്ടറോടിച്ചിരുന്ന ആൾക്ക് റോഡിൽ തെറിച്ചുവീണ് നട്ടെല്ലിന് ഗുരുതരപരിക്കേൽക്കുകയും ചെയ്തു. ശ്രീകാര്യം ശാസ്താംകോണം ഇ.എം.എസ് നഗർ വേടൻ വിളാകത്ത് വീട്ടിൽ ഗംഗാധരൻ നായർ (82) ആണ് മരിച്ചത്.
ശ്രീകാര്യം എൻജിനീയറിങ് കോളേജിലെ മെസിലെ ജീവനക്കാരനായിരുന്നു. സ്കൂട്ടറോടിച്ചിരുന്ന പാങ്ങപ്പാറ കുഞ്ചുവിള ക്ഷേത്രത്തിനുസമീപം അശ്വതി ഭവനിൽ ബി. ശശിധരൻ നായർക്കാണ് (72) നട്ടെല്ലിനുപരിക്കേറ്റത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്നു ഇവരെന്ന് പോലീസ്
ചൊവ്വാഴ്ച വെെകിട്ട് 5.30 ഓടെ ദേശീയപാതയിലെ പരുത്തിക്കുഴി ജങ്ഷനിലായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിലെ കുലശേഖരത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളം വഴി ഡൽഹിയിലേക്ക് വിനോദ യാത്ര പോവുകയായിരുന്ന 49 പേർ സഞ്ചരിച്ച് ബസാണ് അപകടത്തിനിടയാക്കിയത്.
പഴഞ്ചിറ-അമ്മച്ചിമുക്ക് ഭാഗത്തുനിന്ന് പരുത്തിക്കുഴി ജങ്ഷനിലേക്ക് കയറുന്നതിന് റോഡ് മുറിച്ചുകടക്കവെ കോവളം ഭാഗത്തുനിന്ന് വരുകയായിരുന്ന ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്ന ഗംഗംധരൻനായർ റോഡിലേക്ക് വീണുപോയി. ബസിന്റെ മുൻഭാഗത്തുള്ള ഇടത് ടയർ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്ന് പൂന്തുറ പോലീസ് പറഞ്ഞു. സ്കൂട്ടറോടെ റോഡിലേക്ക് തെറിച്ചുവീണ ശശിധരൻനായർക്ക് നട്ടെല്ലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പൂന്തുറ പോലീസ് ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് ദേശീയപാതയിലെ കോവളം - ഈഞ്ചക്കൽ ഭാഗത്ത് വൻ ഗതാഗതതടസ്സമായിരുന്നു.
"
https://www.facebook.com/Malayalivartha
























