നിലമ്പൂരിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ഓഫിസർ മരിച്ചു

സങ്കടക്കാഴ്ചയായി... കെ.എൻ.ജി റോഡിൽ കരിമ്പുഴ പാലത്തിൽ ബൈക്ക് സ്വകാര‍്യ ബസിനടിയിൽപെട്ട് റിട്ട: ഡെപ‍്യൂട്ടി റേഞ്ച് ( ഗ്രേഡ്) ഓഫിസർ മരിച്ചു. നിലമ്പൂർ വീട്ടിക്കുത്ത് കല്ലേമ്പാടത്ത് വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.20നാണ് അപകടം സംഭവിച്ചത്. നിലമ്പൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും ബസുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് റോഡരികിൽ ഇറങ്ങിയതോടെ ഹരിദാസ് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഭാര്യ: രതീദേവി. മക്കൾ: അഞ്ജു, അരുൺ. മൃതദേഹം നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടക്കും.
"https://www.facebook.com/Malayalivartha