തിരുവനന്തപുരം നരുവാമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു... ഗുരുതര പരുക്കേറ്റ യുവാവ് ആശുപത്രിയിൽ... വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന

തിരുവനന്തപുരത്ത് നരുവാമൂട് പാലമൂട് ഒരാൾക്ക് വെട്ടേറ്റു. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. മാരയമുട്ടം സ്വദേശിയായ സുനിലാണ് ശ്രീജിത്തിനെ പിന്തുടർന്നെത്തി ആക്രമിച്ചത്.
സുജിത്തിന്റെ മുഖത്തും കൈയ്ക്കും ശരീരത്തിൻറെ പല ഭാഗങ്ങളിലും വെട്ടിയിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക വിവരം. രാത്രി 9:20 ഓടെയാണ് നരുവാമൂടിനും മുക്കം പാലമൂടിനുമിടെ സംഭവം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha