സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത മൂന്നു ശതമാനം വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭായോഗം

പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കും ക്ഷാമബത്ത(ഡിഎ) മൂന്നുശതമാനം വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭായോഗം. ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവരും. ഈ വർഷത്തെ രണ്ടാമത്തെ വർധനയാണിത്.
മാർച്ചിൽ രണ്ടുശതമാനം വർധന പ്രഖ്യാപിച്ചതോടെ ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽനിന്ന് 55 ശതമാനമായി വർദ്ധിച്ചിരുന്നു.
നിർദിഷ്ട വർധനപ്രകാരം 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, മാർച്ചിലെ വർധനയ്ക്കുശേഷം ലഭിച്ചിരുന്ന 33,000 രൂപയ്ക്കുപകരം 34,800 രൂപ ഡിഎ ലഭിക്കും.
ശമ്പളത്തിലും അലവൻസുകളിലുമുള്ള തുടർപരിഷ്കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പളക്കമ്മിഷൻ തീരുമാനിക്കും.
https://www.facebook.com/Malayalivartha