സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി ഇടപാട്..വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി.. രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്ന് പറഞ്ഞ് സുപ്രീംകോടതി..

സിഎംആര്‍എല്‍ -എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതിയെ വേദിയാക്കരുതെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളിയെങ്കിലും മുഖ്യമന്ത്രിയുടെ മകൾ വീണാ ടിക്ക് ആശ്വസിക്കാൻ വകയില്ല. എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട വാദം ഈ മാസം 28,29 തീയതികളില്‍ ദല്‍ഹി ഹൈക്കോടതിയില്‍ നടക്കും. കഴിഞ്ഞ ദിവസമാണ് കോടതി തിയതി പ്രഖ്യാപിച്ചത്.ചിഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കുഴൽനാടന്റെ ഹർജി പരിഗണിച്ചത്. രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് മതിയെന്ന് ബി ആര്‍ ഗവായ് പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും മികച്ച പ്രവര്‍ത്തനം എംഎല്‍എ കാഴ്ച വയ്‌ക്കുന്നുണ്ട്.
എന്നാല്‍ എല്ലാകാര്യത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കരുതെന്ന് ബെഞ്ചിലെ മലയാളി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ പറഞ്ഞു.നേരത്തേ വിജിലന്‍സ് അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. വിജിലന്‍സ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതിയും മുന്‍പ് തള്ളിയിരുന്നു.എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനെതിരേ ഡൽഹി ഹൈക്കോടതി നൽകിയ ഉത്തരവ് മുഖ്യമന്ത്രിയുടെ മകൾക്ക് ആശ്വാസകരമായിരുന്നു. ഈ ഉത്തരവിലാണ് 28 ന് വാദം കേൾക്കുന്നത്. സി.എം.ആർ.എൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്.എഫ്.ഐ.ഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് അന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഇതോടെ എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ എസ്.എഫ്.ഐ.ഒ ഫയൽ ചെയ്ത അന്വേഷണ റിപ്പോർട്ടിൽ ഉടൻ തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. എന്നാൽ അപ്രതീക്ഷിതമായാണ് 28 ന് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് വിചാരണ കോടതിയിലെ തുടർനടപടികൾ തത്കാലത്തേക്ക് തടയുന്ന തരത്തിലുള്ള പരാമർശമുള്ളത്. ഇതിനിടെ അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്തത് ആശയ വിനിമയത്തിലെ കുറവ് കാരണമാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചതായും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എസ്.എഫ്.ഐ.ഒയും വകുപ്പും തമ്മിൽ ആശയ വിനിമയത്തിൽ ഉണ്ടായ കുറവ് കാരണമാണ് റിപ്പോർട്ട് ഫയൽ ചെയ്തതെന്നും ഇത് മനപൂർവ്വം ഉണ്ടായതല്ലെന്നും,
അലക്ഷ്യമായി സംഭവിച്ചതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടും ആയി ബന്ധപ്പെട്ട അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്യില്ലെന്ന് എസ്.എഫ്.ഐ.ഒ കോടതിക്ക് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കിയിരുന്നു. മുതിർന്ന അഭിഭാഷകർ വാക്കാൽ നൽകുന്ന ഉറപ്പുകൾ കോടതികൾ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്നും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് ശേഷം പുറത്തിറക്കിയ ഉത്തരവിലാണ് അന്വേഷണം ചോദ്യം ചെയ്ത് സി.എം.ആർ.എൽ ഫയൽ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി തീർപ്പ് ഉണ്ടാക്കുന്നത് വരെ വിചാരണ കോടതിയിലെ നടപടികളും ആയി മുന്നോട്ട് പോകുന്നതിന് എതിരായ നിലപാടെടുത്തത്.
കോടതിയെ ധിക്കരിച്ച് എന്ന തോന്നൽ ഉണ്ടായതാണ് ഹൈക്കോടതി ഇത്തരം ഒരു ഉത്തരവ് പാസാക്കാൻ കാരണം. എക്സാലോജിക് കമ്പനിയുടെ പേരിൽ അബുദാബി കോമേഷ്യൽ ബാങ്കിലുള്ള അക്കൗണ്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഉപഹർജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്... നിലവിൽ കോടതി ഉത്തരവുപ്രകാരമുള്ള എസ്എഫ്ഐഒ അന്വേഷണത്തിന്‍റെ ഭാഗമായി ഈ പണമിടപാടും പരിശോധിക്കണമെന്നാണ് ആവശ്യം. വീണാ വിജയനും മുൻ ബന്ധു എം സുനീഷുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എന്ന് വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് തനിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയിൽ നൽകിയ ഉപഹർജിയിൽ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ തീരുമാനമുണ്ടാകുന്നതിന് മുമ്പ് തന്നെ ആരോപണം അന്വേഷിക്കാനാണ് തീരുമാനംമാസപ്പടി കേസിൽ ഷോൺ ജോർജ്ജ് നൽകിയ ഹർജിയുടെ ഭാഗമായാണ് ഉപ ഹർജി. എസ്.എൻ.സി ലാവ്ലിൻ, പിഡബ്ല്യുസി എന്നീ വിവാദ കമ്പനികളിൽ നിന്നും കോടിക്കണക്കിനു രൂപ യു എ ഇ യിലെ അക്കൗണ്ടിൽ എത്തിയെന്നാണ് ഷോൺ ജോർജിന്‍റെ ആരോപണം. എസ്.എഫ്.ഐ.ഒ അന്വേഷണം ചോദ്യം ചെയ്ത് കെ.എസ്.ഐ.ഡി സി നൽകിയ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്. കെ.എസ്.ഐ.ഡി സി നോമിനിക്ക് സി.എം.ആർ.എൽ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്നാണ് ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു.സി.എം.ആർ.എല്ലിന്‍റെ സംശയകരമായ ഇടപാടുകൾ സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി ജാഗ്രത പുലർത്തിയില്ലെന്ന് കോർപ്പറേറ്റ് മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അബുദാബി കമേഴ്സ്യൽ ബാങ്കിൽ എസ്‌എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽനിന്നു കോടികളുടെ നിക്ഷേപമെത്തിയ അക്കൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കൺസൽറ്റിങ് കമ്പനിയുടേതാണെന്നു ഷോൺ ജോർജ് ആരോപിച്ചു. വീണയ്ക്കു പുറമേ എം.സുനീഷ് എന്ന പേരും അക്കൗണ്ട് ഉടമകളുടേതായുണ്ടെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അക്കൗണ്ടിലേക്ക് എസ്എൻസി ലാവ്‌ലിന്റെ അക്കൗണ്ടിൽനിന്ന് എത്തിയത് 3.30 ലക്ഷം ഡോളറാണെന്ന് (ഏകദേശം 2.67 കോടി രൂപ) പിന്നീട് ഷോൺ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൻ ജോലി ചെയ്യുന്നത് ഇതേ ബാങ്കിലാണെന്നും പറഞ്ഞു. അക്കൗണ്ട് സംബന്ധിച്ചു വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് എന്നിവയോട് അഭ്യർഥിച്ചിട്ടുണ്ട്.എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്കൗണ്ട് വിവരങ്ങൾ ഹൈക്കോടതിയെയും അറിയിച്ചതായി ഷോൺ പറഞ്ഞു. ഷോണിന്റെ പ്രധാന ആരോപണങ്ങൾ ഇവയാണ്.മുഖ്യമന്ത്രിയുടെ മകളുടെ ഈ അക്കൗണ്ടിലെ ശരാശരി ബാലൻസ് 10 കോടി രൂപയിലധികമായിരുന്നു. 8 വർഷത്തിലേറെയായി മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടക്കുന്ന കമ്മിഷൻ, മാസപ്പടി അഴിമതിയിലൂടെ ലഭിക്കുന്ന തുക ഈ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. അക്കൗണ്ടിലെ പണത്തിൽ 90 ശതമാനവും യുഎസിലെ അക്കൗണ്ടുകളിലേക്കാണു പോയത്.കരിമണൽ കടത്തുമായി ബന്ധപ്പെട്ട തുകയും ഈ അക്കൗണ്ടിലെത്തിയിട്ടുണ്ട്. 2016–19 ൽ 40,000 കോടി രൂപയുടെ കരിമണൽ തോട്ടപ്പള്ളിയിൽനിന്നു മാത്രം കടത്തിയിട്ടുണ്ട്. സിഎംആർഎലിന്റെ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ പരമാവധി 700 കോടി രൂപയുടെ ഇടപാടുകളാണ് കാണാനാകുക. ശേഷിക്കുന്ന തുക എവിടെപ്പോയെന്ന സമഗ്ര അന്വേഷണം വേണം. സംസ്ഥാന സർക്കാരുമായി സഹകരിച്ചിരുന്ന 2018 ഡിസംബർ മുതൽ 2020 നവംബർ 30 വരെയാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് ഈ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ചത്. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളുമായി 1999 മുതൽ ലാവ്‌ലിനുമായി മുഖ്യമന്ത്രിക്കുള്ള ബന്ധത്തെയും ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന മസാല ബോണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളെയും കൂട്ടിവായിക്കണം.
സിഎംആർഎൽ രാഷ്ട്രീയ നേതാക്കൾക്ക് ഉൾപ്പെടെ നിയമവിരുദ്ധമായി പണം നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു ഷോണിന്റെ ആദ്യ ഹര്‍ജി. തുടർന്ന് സിഎംആർഎൽ, കെഎസ്ഐഡിസി, എക്സാലോജിക് സൊല്യൂഷൻസ് എന്നിവയുടെ ഇടപാടുകൾ സംബന്ധിച്ച് എസ്എഫ്ഐഒ അന്വേഷണം നടത്താൻ കോർപറേറ്റ് കാര്യമന്ത്രാലയത്തിന് നിർദേശം നൽകണമെന്നായിരുന്നു പിന്നീടുയർന്ന ആവശ്യം. ആദ്യം കമ്പനി നിയമത്തിലെ വകുപ്പ് 210 പ്രകാരമാണ് പുതുച്ചേരി റജിസ്ട്രാർ ഓഫ് കമ്പനീസ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ കേന്ദ്രം അന്വേഷണം ഏൽപിച്ചത്. എന്നാൽ ഈ വകുപ്പു പ്രകാരം പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം കമ്പനി നിയമത്തിനുള്ളിൽ മാത്രം ഒതുങ്ങുന്ന ഗൗരവം കുറഞ്ഞ അന്വേഷണമാണെന്നും പകരം എസ്എഫ്ഐഒ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനിടെ കമ്പനി നിയമത്തിന്റെ 212 വകുപ്പ് പ്രകാരം കേന്ദ്രം എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. വീണാ വിജയനെതിരെ പി.സി. ജോർജിൻ്റെ മകൻ ഷോൺ ജോർജ് നൽകിയ കേസിന് പിന്നിൽ മരിച്ച സി പി എം ഉന്നതന്റെ മകനുണ്ടെന്ന് പിണറായി പക്ഷം സംശയിക്കുന്നു. എറണാകുളത്തെ ഒരു അഭിഭാഷകൻ്റെ ഓഫീസിലാണ് ഉന്നത പുത്രനും ഷോണും അഭിഭാഷകരായി പ്രവർത്തിക്കുന്നത്. പിണറായി ബുദ്ധിമുട്ടിലാവുമെന്ന് മനസിലാക്കിയ സി പി എം നേതാക്കളിൽ പലരും വലിഞ്ഞു. തൻ്റെ മകളുടെ കാര്യത്തിൽ ആരും ആവേശം കൊള്ളേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്. ഷോണിനെതിരെയുള്ള ആരോപണം വാർത്തയായതോടെ ഷോൺ തന്നെ മറുപടിയുമായി രംഗത്തെത്തി. എന്നാൽ പാർട്ടി ഇപ്പോഴും സംശയത്തിൽ തന്നെയാണ്. മകനും ഷോണും പ്രവർത്തിക്കുന്ന അഭിഭാഷകൻ സി പി എമ്മിന്റെ വിശ്വസ്തനാണ്.ഈ കേസിനെ കുറിച്ച് ഫോണിൽ പോലും ബിനീഷ് കോടിയേരിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും അത്തരം ആരോപണങ്ങൾ തെറ്റാണെന്നും ഷോൺ ജോര്‍ജ്ജ് പ്രതികരിച്ചു. ബിനീഷ് കോടിയേരി തന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഫോണിൽ പോലും ബിനീഷുമായി ചർച്ച നടത്തിയിട്ടില്ല. ഈ കേസിനെ ഞങ്ങളുടെ സൗഹൃദവുമായി കൂട്ടി കുഴയ്ക്കണ്ട. എനിക്ക് എന്റെ രാഷ്ട്രീയം. അവർക്ക് അവരുടെ രാഷ്ട്രീയമെന്നും ഷോൺ പറഞ്ഞു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് ഉത്തരവിൽ പരാമര്‍ശിച്ച പി.വി പിണറായി വിജയൻ തന്നെയാണെന്ന് ഷോൺ ജോര്‍ജ്ജ് പറഞ്ഞു. 2023 സെപ്തംബര്‍ 29 ന് താൻ എസ്എഫ്ഐഎക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും പരാതി നൽകി. ആറ് മാസമായി സ്പെഷൽ ബ്രാഞ്ച് തന്നെ നിരീക്ഷിക്കുകയാണ്. ഫോൺ ചോര്‍ത്തുന്നുണ്ട്. ബിനീഷും ഷോണും തമ്മിലുള്ള സൗഹൃദവും നിരീക്ഷണത്തിലാണ്.എക്സാലോജിക്കിനെതിരായ ഈ അന്വേഷണം എത്തിക്കേണ്ടിടത്ത് താൻ എത്തിക്കും. ഒരു രാഷ്ട്രീയ മുന്നണിയുടെയും പിന്തുണയോ സഹായമോ താൻ തേടിയിട്ടില്ല. തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലും ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ അഞ്ചു പേരെ താൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കോട്ടയത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിനു മുന്നിൽ ഈ വിഷയത്തിലെ ഏക പരാതി തന്റേതു മാത്രമാണ്. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുക. അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് കെഎസ്ഐഡിസി കൂടി വന്നത് സർക്കാരിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നു. രജിസ്റ്റാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തിലെ ചോദ്യങ്ങൾക്ക്, കെഎസ്ഐഡിസി മറുപടി പോലും നൽകിയില്ലെന്ന കണ്ടെത്തൽ, സർക്കാറിന് കുരുക്കാണ്. വിശദാന്വേഷണത്തിനുള്ള കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ഉത്തരവിനോട് സിപിഎം നേതാക്കളും മന്ത്രിമാരും പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.മാസപ്പടി വിവാദം കത്തിനിൽക്കെ രണ്ട് കമ്പനികൾ തമ്മിലുണ്ടാക്കിയ സുതാര്യമായ കരാറെന്ന് പറഞ്ഞുള്ള വാർത്താകുറിപ്പിലൂടെയാണ് ഓഗസ്റ്റ് പത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സിഎംആർഎൽ-എക്സാ ലോജിക് ഇടപാടിന് ക്ലീൻ ചിറ്റ് നൽകിയത്. ഇടപാടിൽ സർക്കാറിനും പാർട്ടിക്കും ബന്ധമില്ലെന്ന നേതാക്കളുടെ ആവർത്തിച്ചുള്ള ന്യായീകരണങ്ങൾ എല്ലാം പൊളിക്കുന്നു കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ അന്വേഷണ ഉത്തരവ്. സിഎംആർഎല്ലിൽ 14 ശതമാനം ഓഹരിയാണ് വ്യവസായ വകുപ്പിന് കീഴിലെ കെഎസ്ഐഡിസിക്കുള്ളത്. എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ രജിസ്ട്രാർ ഓഫ് കമ്പനീസിൻറെ പ്രാഥമിക അന്വേഷണത്തിൽ കെഎസ്ഐഡിസി മറുപടി പോലും നൽകാത്തതാണ് അതീവ ദുരൂഹം. എല്ലാം സുതാര്യമെങ്കിൽ അത് തെളിയിക്കാൻ സർക്കാറിന് മുന്നിലെ അവസരമായിരുന്നു കെഎസ്ഐഡിസിയോടുള്ള ചോദ്യം. ഇടപാടിലെ ക്രമക്കേടുകളിൽ കെഎസ്ഐഡിസിക്കും പങ്കുണ്ടെന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഒഴിഞ്ഞുമാറൽ.വീണയുടെ കമ്പനിയുടെ ഇടപാട് സുതാര്യമാണെന്ന മുഖ്യമന്ത്രിയുടെ പ്രതിരോധവും തള്ളുന്നതാണ് പുതിയ അന്വേഷണ ഉത്തരവ്, എക്സാലോജികിൻറെ ഭാഗം കേട്ടില്ലെന്ന വാദം ഇനി നിലനിൽക്കില്ല. മാസപ്പടി വിവാദത്തിന് പിന്നാലെ എക്സാലോജിക് പ്രവർത്തനം തന്നെ നിർത്തിയിരുന്നു. എക്സാലോജിക്കിൽ ക്രമക്കേട് ഉണ്ടായെന്നാണ് ആർഒസി ബംഗ്ളൂരുവിൻറെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മാസപ്പടി ചോദ്യങ്ങൾക്കെല്ലാം നേരത്തെ ഓണാംശംസ നൽകി ഒഴിഞ്ഞ് മാറിയവരും മുഖ്യമന്ത്രിയുടെ മകൾക്കെന്താ ബിസിനസ് നടത്തികൂടെ എന്ന് ചോദിച്ച സിപിഎം നേതാക്കളും പുതിയ അന്വേഷണ ഉത്തരവിനോട് മിണ്ടിയില്ല. നിയമസഭസമ്മേളനവും ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് ഇരുളിലായിരുന്ന മാസപ്പടി വിവാദം വീണ്ടും കൂടുതൽ ശക്തമായി കത്തിത്തുടങ്ങുന്നത്. എന്നാൽ ആരോപണ വിധേയായ മകൾക്ക് ചില കേന്ദ്ര നേതാക്കളുടെ മക്കളുമായി ബിസിനസ് ബന്ധമുണ്ടെന്ന വാർത്തകൾ ചില കോണുകളിൽ നിന്ന് പ്രചരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര അന്വേഷണത്തിൽ ഒന്നും സംഭവിക്കില്ലെന്ന് പിണറായിയുടെ വിമർശകനായ മാത്യു കുഴൽനാടൻ പറയുന്നു. എന്നാൽ കോടതിയിൽ തനിക്ക് പൂർണ വിശ്വാസമാണെന്ന് ഷോൺ ആവർത്തിക്കുന്നു .മുഖ്യമന്ത്രിക്കെതിരെ അതിശക്തമായി നീങ്ങാൻ ഷോണിന് പിന്നിൽ ചില ചരടുകൾ ഉണ്ടെന്ന് പാർട്ടിക്കറിയാം. വീണക്കെതിരെ ഷോൺ കേസു കൊടുത്തതിൽ പാർട്ടിക്ക് മറ്റ് സംശയങ്ങളൊന്നുമില്ല. കാരണം പിണറായി പി.സി ജോർജിനെ അത്രമാത്രം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ബി ജെ പിയുടെ പിന്തുണ ഷോണിനുണ്ടെങ്കിലും വീണയുടെ അതീവ രഹസ്യമായ വിവരങ്ങൾ ഷോണിന് എങ്ങനെ കിട്ടിയെന്നാണ് പാർട്ടിക്ക് അറിയേണ്ടത്. തോമസ് ഐസക്ക് ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ പിണറായിക്ക് കുഴി വെട്ടി കാത്തിരിക്കുകയാണ്. ഇക്കാര്യം പിണറായിക്കും അറിയാം. പിണറായിയെ മാനസികമായി സമ്മർദ്ദത്തിലാക്കുന്നതിന് വേണ്ടിയാണ് തോമസ് ഐസക്ക് ദുബായ് എക്സാ ലോജിക്കുമായി രംഗത്തെത്തിയത്. ശത്രുക്കൾക്കെല്ലാം തന്നോടുള്ള വാൽസല്യത്തിന്റെ ഗുട്ടൻസ് ഇതിനകം പിണറായിക്ക് മനസിലായിട്ടുണ്ട്. ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾക്ക് എക്സാലോജിക്ക് എന്ന ഒരു പേര് തന്നെ കിട്ടിയത് എങ്ങനെയാണെന്നാണ് ചോദ്യം. ഇവിടെയാണ് ക്ലൈമാക്സിൽ കഥ മാറാൻ പോകുന്നത്. ദുബായ് കമ്പനിയുടെ വിശദീകരണം പുറത്തുവന്നെങ്കിലും ഷോൺ ആരോപണം പിൻവലിച്ചിട്ടില്ല. കാരണം ഷോണിന്റെ കൈയിൽ തെളിവുണ്ട്. ഷോണിന്റെ പരാതിയും ദില്ലി ഹൈക്കോടതി കേൾക്കും. അതോടെ കുഴൽ നാടനിലൂടെ ലഭിച്ച സമാധാനം ഉന്നത കുടുംബത്തിന് ഇല്ലാതാകും.
https://www.facebook.com/Malayalivartha