ഏജന്റ് ലതീഷ് പറഞ്ഞ കള്ളം സമാധാനം പോയെന്ന് നെട്ടൂരിലെ വീട്ടമ്മ ; മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിക്കുന്നു

എനിക്ക് ലോട്ടറി അടിച്ചില്ലെ...ഇപ്പോഴാണ് സമാധാനമായത്. ലോട്ടറി അടിക്കാത്തതിന് സന്തോഷിക്കുന്ന ഒരാളോ അത്ഭുതം തോന്നും. ഓണം ബമ്പറിലെ വമ്പന്‍ ട്വിസ്റ്റുകള്‍ അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് നെട്ടൂരിലെ വീട്ടമ്മ. ഇനിയൊന്ന് കിടന്ന് ഉറങ്ങണമെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. ബംമ്പറടിച്ച ടിക്കറ്റ് വിറ്റ നെട്ടൂരിലെ ഏജന്റ് ലതീഷ് ഞായറാഴ്ച നടത്തിയ വെളിപ്പെടുത്തലു കാരണം സമാധാനം പോയ ഒരു വീട്ടമ്മയുണ്ടായിരുന്നു. ഈ വീട്ടമ്മയ്ക്കാണ് ലോട്ടറി അടിച്ചതെന്നായിരുന്നു ലതീഷ് പറഞ്ഞത്. വീട്ടമ്മ ഉടന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിക്കുമെന്നും പറഞ്ഞു. പിന്നീട് ജനക്കൂട്ടത്തെ ഭയന്ന് എത്തില്ലെന്നും അറിയിച്ചു. എന്നാല്‍ ലതീഷ് പറഞ്ഞ വീട്ടമ്മയെ കണ്ടെതത്ിയെന്നും പറഞ്ഞ് അഴരുടെ വീട്ടില്‍ പോയി തമ്പടിച്ചു മാധ്യമങ്ങള്‍. ഇതോടെ അവര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായത്.
നെട്ടൂരില്‍ ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീക്കാണ് ബമ്പറടിച്ചതെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു ലതീഷ് പറഞ്ഞത്. തുടര്‍ന്ന് സ്ത്രീയുടെ വീടിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് വാര്‍ത്താ ചാനലുകളും മറ്റും. തനിക്ക് സമ്മാനമടിച്ചിട്ടില്ലെന്ന് ഇവര്‍ പലയാവര്‍ത്തി പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. മാധ്യമങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വീണ്ടും ഇവരുടെ വീട് കേന്ദ്രീകരിച്ച് തമ്പടിച്ചു. നാട്ടുകാര്‍ മാധ്യമ സംഘങ്ങളെ ഇവിടെ നിന്ന് ഓടിക്കേണ്ടിവരുമെന്ന് പറയുകയും ചെയ്തു. സ്ത്രീ ടിക്കറ്റുമായി ബാങ്കിലേക്ക് പോകുന്നതും ഫോട്ടോ പകര്‍ത്താനായും കാത്തിരുന്നു. ഇതിനിടെയാണ് തറവൂരിലെ ഭാഗ്യവാന്റെ കഥ പുറത്തായത്. നെട്ടൂരിലെ വീട്ടമ്മയ്ക്കു സമാധാനമായി പുറത്തിറങ്ങാന്‍ കഴിഞ്ഞത് അപ്പോള്‍ മാത്രമാണ്. ഈ വീട്ടമ്മയെ ചുറ്റിപ്പറ്റി എഐ ചിത്രത്തിന്റെ അകമ്പടിയോടെ കദനകഥവരെ പ്രചരിച്ചു. ഇതെല്ലാം വൈറലായി. ഇതോടെ വീട്ടമ്മ ആകെ പ്രതിസന്ധിയിലുമായി. ബംമ്പര്‍ ഭാഗ്യവാന്‍ ശരത് എസ്. നായര്‍ ജോലി ചെയ്തിരുന്ന പെയിന്റ് ഗോഡൗണിന്റെ തൊട്ടടുത്തുതന്നെയായിരുന്നു വീട്ടമ്മയുടെ വീടെന്നതും യാദൃച്ഛികതയായി. ഈ ഗോഡൗണിലെ ജീവനക്കാരനായ ശരത് വര്‍ഷങ്ങളായി ഇവിടെയാണു ജോലി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയും ഗോഡൗണിലെത്തിയ ശരത് ഉടന്‍തന്നെ അച്ഛന് സുഖമില്ലെന്നു പറഞ്ഞ് തുറവൂരിലേക്ക് മടങ്ങുകയായിരുന്നു.
ഇതിനിടെ ബമ്പറിട്ട സ്ത്രീയുടേന്ന പേരില്‍ ഒരു ചിത്രവും കുറിപ്പും സൈബറിടത്തില്‍ നിറഞ്ഞു. സ്വകാര്യ സ്ഥാപനത്തിലെ തൂപ്പുകാരിയായ 56 കാരി വിമലയാണ് ആ ഭാഗ്യശാലി വാടകവീട്ടിലാണ് വിമലയും കിടപ്പ് രോഗിയായ ഭ4ത്താവും രണ്ട് പെണ്‍മക്കളും താമസിക്കുന്നത് എന്ന് വാര്‍ത്ത പ്രചരിച്ചു. ഇതുകൂടി ആയതോടെ വീട്ടമ്മായ്ക്ക് ഉറക്കംപോയി. രാവിലെ മുതല്‍ വൈകിട്ട് വരെ വീട് തേടി ആളുകളെത്തി തുടങ്ങി. വിമലയുടെ ഏകവരുമാനത്തിലായിരുന്നു വാടകവീട്ടില്‍ ഈ നി4ദ്ധനകുടുംബം കഴിഞ്ഞിരുന്നത് ഓണം ഒരുങ്ങാന്‍ വേണ്ടി ഞങ്ങള്‍ സ്‌നേഹിച്ചു വളര്‍ത്തിയ നീലി എന്ന ആടിനെ വിറ്റ് കിട്ടിയ പൈസയില്‍ നിന്ന് മിച്ചം വന്ന പൈസകൊണ്ടാണ് ഞാന്‍ നെട്ടൂരിലെ ഒരു ഏജന്‍സിയില്‍ നിന്ന് ഓണം ബമ്പര്‍ എടുത്തത്. നീലി ആടാണ് ഞങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവന്നത്. നീലി ആടിനെ വാങ്ങിയവര്‍ തിരിച്ചു തന്നാല്‍ ഇരട്ടിവില തന്ന് നീലിയെ തിരികെ വാങ്ങാന്‍ തയ്യാറാണെന്നും വിമലപറഞ്ഞു. വിമലയുടെ ആഗ്രഹം സ്വന്തമായി ഒരു വീടും ഭര്‍ത്താവിന് മികച്ച ചികിത്സയും പെണ്‍മക്കളുടെ വിവാഹവും നടത്തുക ഇത്രയുമാണ് വിമലയുടെ ആഗ്രഹങ്ങള്‍. എന്നെപോലെ ദാരിദ്ര്യത്തില്‍ കഴിയുന്ന പാവപെട്ട കുടുംബങ്ങളെ എനിയ്ക്ക് സഹായിക്കാന്‍ താല്‍പര്യമുണ്ട് അര്‍ഹതപ്പെട്ടവര്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായും സഹായിക്കും എന്നും വിമല കൂട്ടിച്ചേര്‍ത്തു !! എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിച്ചത്. എന്നാല്‍ ആ ചിത്രം എഐ ഉപയോഗിച്ച് ഉള്ളതായിരുന്നു.
വെളിച്ചെണ്ണക്കടയില്‍ ഓണം ബമ്പറിന്റെ 25 കോടി അടിച്ചിരിക്കുന്നു...'' നെട്ടൂരിലെ രോഹിണി ട്രേഡേഴ്‌സ് എന്ന വെളിച്ചെണ്ണക്കടയുടെ മുന്നില്‍ ഞായറാഴ്ച പുതിയ ഫഌ്‌സ് ബോര്‍ഡും ഉയര്‍ന്നു. ഇവിടെ വെളിച്ചെണ്ണയ്‌ക്കൊപ്പം ലതീഷ് ലോട്ടറിക്കച്ചവടവും നടത്തിവരുകയാണ്. ലതീഷിന്റെ നാവ് പിഴയ്ക്ക് ബലിയാടായത് വീട്ടമ്മയും. രാവിലെ വരെ വീട്ടില്‍ അവരെ സമീപവാസികള്‍ കണ്ടെങ്കിലും പിന്നീട് വീട് പൂട്ടിയനിലയിലായിരുന്നു. അന്വേഷിച്ചവരോട് താന്‍ ലോട്ടറിയെടുത്തിരുന്നെന്നും ചെറിയ നമ്പറിന്റെ വ്യത്യാസത്തില്‍ ബമ്പര്‍സമ്മാനം നഷ്ടമായെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ഭാഗ്യവതി' പ്രത്യക്ഷപ്പെടുന്നതും കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് ഉച്ചയായപ്പോള്‍ ഏജന്റ് പക്ഷേ, മറ്റൊരു കാര്യമാണ് പറഞ്ഞത്. ''ഇവിടെനിന്ന് വിറ്റ ടിക്കറ്റില്‍ നെട്ടൂരിലുള്ള ഒരുസ്ത്രീയ്ക്കാണ് ബമ്പര്‍ അടിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അവരൊരു സാധാരണ സ്ത്രീയാണ്, ഇവിടുത്തെ ആളും ബഹളവും കണ്ട് അവര്‍ പേടിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇവിടേക്ക് ഇനി വരില്ല. നാളെ അവര്‍ ബാങ്കില്‍ ടിക്കറ്റ് ഹാജരാക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ കാര്യങ്ങള്‍ അറിയാനാകും. ദയവായി ഇനി ഇവിടെ കൂടിനിന്ന് എന്നെ ബുദ്ധിമുട്ടിക്കരുത്...''കൂപ്പുകൈകളോടെ ലതീഷ് പറഞ്ഞതോടെ 'ഭാഗ്യവതി'യുടെ സസ്‌പെന്‍സ് പിന്നെയും നീണ്ടു. ബമ്പര്‍ അടിച്ചെന്ന് സംശയിക്കുന്ന സ്ത്രീ ജോലിചെയ്യുന്നത് ചന്തിരൂരുള്ള ചെമ്മീന്‍ ഫാക്ടറിയിലായിരുന്നു. പിന്നെ ചാനലുകള്‍ നേരെ അവിടേക്ക്. ഒടുക്കം എല്ലാവരുടെയും കിളി പറത്തി യഥാര്‍ത്ഥ ഭാഗ്യവാന്റെ രംഗപ്രവേശം. ഇതുപോലെ ട്വിസ്റ്റ് നിറഞ്ഞൊരു ബമ്പര്‍ നറുക്കെടുപ്പ് ഇതിന് മുനപ് കേരളം കണ്ടിട്ടുണ്ടാകില്ല.
ഈ കോടിക്കിലുക്കം ആഗ്‌നേയ് കൊണ്ടുവന്ന സമ്മാമാണെന്ന് ഭാഗ്യവാന്‍ ശരത്തിന്റെ വെളിപ്പെടുത്തല്‍. 8 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ശരത് അപര്‍ണ ദമ്പതികള്‍ക്ക് മകന്‍ ആഗ്‌നേയ് ജനിച്ചത്. പിന്നാലെ ദേ 25 കോടി സമ്മാനവും. ഇത് മകന്‍ കൊണ്ടുത്തന്ന സൗഭാഗ്യമെന്ന് ശരത് വിശ്വസിക്കുന്നു. ബമ്പറടിച്ചത് തൂപ്പുജോലിക്കാരി വീട്ടമയ്‌ക്കെന്ന വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു അര്‍ഹിച്ച കരങ്ങളിലേക്കാണ് സൗഭാഗ്യം എത്തിയതെന്ന്. ഭാഗ്യവാന്‍ ശരത്തെന്ന് വ്യക്തമായതോടെ അതിലും കേരളത്തിന് സന്തോഷം ഇതും അര്‍ഹിച്ച കരങ്ങള്‍ തന്നെ.
കുറുകെ വിള്ളല്‍ വീണ ഫോണ്‍ സ്‌ക്രീനില്‍ സമ്മാനാര്‍ഹമായ ഓണം ബമ്പര്‍ ലോട്ടറിയുടെ ഫോട്ടോ കാണിക്കുമ്പോള്‍ തൈക്കാട്ടുശേരി മണിയാതൃക്കല്‍ നെടുംചിറയില്‍ ശരത് എസ്.നായരുടെ മുഖത്ത് അതിരുവിട്ട സന്തോഷമോ ആവേശമോ ഇല്ല. ആദ്യമായെടുത്ത ബംപര്‍ ലോട്ടറി തന്നെ കോടീശ്വരനാക്കിയെന്നു ശരത്തിനു പൂര്‍ണവിശ്വാസം വരാത്തപോലെ. ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ശരത് പറഞ്ഞു. നിറഞ്ഞ ചിരിയോടെ സഹോദരന്‍ രഞ്ജിത്ത് എസ്.നായര്‍ ഒപ്പം.
മൂന്നരക്കോടിയോളം മലയാളികള്‍ 25 കോടി രൂപയുടെ ഭാഗ്യശാലിയെ കാത്തിരുന്നപ്പോള്‍, കാണാമറയത്ത് എല്ലാം കണ്ടും അറിഞ്ഞുമിരിക്കുകയായിരുന്നു ശരത്തും കുടുംബവും. ഫലം വന്ന 4ന് തന്നെ തന്റെ ടിക്കറ്റിനാണു സമ്മാനമെന്നു ശരത് മനസ്സിലാക്കി. ഭാര്യ അപര്‍ണയെ വിളിച്ചു ലോട്ടറിയുടെ ഫോട്ടോ വാങ്ങി നമ്പര്‍ ഉറപ്പിച്ചു. പിന്നെ സഹോദരന്‍ രഞ്ജിത്തിനെ വിളിച്ചു വിവരം പറഞ്ഞു. തമാശയാണെന്നാണു രഞ്ജിത് കരുതിയത്. 'ഉച്ചയ്ക്കു രണ്ടു മണിക്ക് വിളിച്ചു ബംപറടിച്ചെന്നു സംശയമുണ്ടെന്നാണ് ആദ്യം പറഞ്ഞത്. ശരിക്കു നോക്കാനാണു ഞാന്‍ പറഞ്ഞത്. മൂന്നു മണിയോടെ ശരത് വീണ്ടും വിളിച്ചു. 'ശരിക്കും അടിച്ചെടാ...' എന്നു പറഞ്ഞു. എങ്കിലും ബാങ്കില്‍ ടിക്കറ്റ് കാണിച്ച് ഉറപ്പിച്ച ശേഷമാണു ബന്ധുക്കളോടു പോലും ഇക്കാര്യം പറഞ്ഞത്''രഞ്ജിത് പറഞ്ഞു. 25 കോടിയുടെ ടിക്കറ്റ് രണ്ടു ദിവസം വീട്ടില്‍ വച്ചപ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നു. വിവരം മറ്റാരും അറിഞ്ഞിട്ടില്ലല്ലോ എന്നതായിരുന്നു സമാധാനം ശരത് പറഞ്ഞു. നികുതിയും ഏജന്റിന്റെ കമ്മിഷനും കഴിഞ്ഞ ശേഷം 13 കോടിയോളം രൂപയാണു ശരത്തിനു ലഭിക്കുക. ഇത് ഒരു മാസത്തിനകം അക്കൗണ്ടില്‍ എത്തുമെന്നു ബാങ്ക് അധികൃതര്‍ ശരത്തിനെ അറിയിച്ചു. മണിയാതൃക്കല്‍ കവലയ്ക്കു പടിഞ്ഞാറാണു ശരത്തിന്റെ വീട്. ഭാര്യ അപര്‍ണ ചേര്‍ത്തല കളവംകോടം സ്വദേശിനി.
https://www.facebook.com/Malayalivartha