സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ചു

തിരുവനന്തപുരത്ത് സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിനുള്ളിലെ പേസ് മേക്കര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പള്ളിപ്പുറത്താണ് സംഭവം. കരിച്ചാറ സ്വദേശി സുന്ദരന്റെ കാലിലാണ് പേസ് മേക്കറിന്റെ ഭാഗങ്ങള്‍ തുളച്ചുകയറി പരിക്കേറ്റത്.
ചൊവ്വാഴ്ച മരണപ്പെട്ട പള്ളിപ്പുറം സ്വദേശി വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്കാണ് സംസ്‌കരിച്ചത്. ഇതിനിടെ പേസ് മേക്കര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ചീളുകള്‍ സമീപത്ത് നില്‍ക്കുകയായിരുന്ന സുന്ദരന്റെ കാല്‍മുട്ടിലാണ് തുളച്ചുകയറിയത്. പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഹൃദ്രോഗിയായിരുന്ന വിമലയമ്മയ്ക്ക് അടുത്തിടെയാണ് പേസ് മേക്കര്‍ ഘടിപ്പിച്ചത്. സാധാരണയായി മരണപ്പെടുമ്പോള്‍ മൃതദേഹത്തില്‍ നിന്ന് പേസ് മേക്കര്‍ നീക്കം ചെയ്യാറുണ്ട്. വീട്ടില്‍ വച്ചാണ് വയോധിക മരിച്ചത്. വിമലയമ്മയുടെ മരണശേഷം പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നതായുള്ള വിവരം ആശുപത്രി അധികൃതരെ അറിച്ചുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha