ദേവസ്വം ബോർഡ് ദല്ലാളന്മാരുടെ സ്ഥാപനമായി അധ:പതിച്ചു: രാജീവ് ചന്ദ്രശേഖർ

ദേവസ്വം ബോർഡ് സിപിഎമ്മിന്റെ ദല്ലാളന്മാരാപയി അധ:പതിച്ചു, ഹൈന്ദവ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് രൂപീകരിച്ച ദേവസ്വം ബോർഡ് അതിന്റെ ഉത്തരവാദിത്വങ്ങൾ മറന്നു. ഇനിയുമിത് അനുവദിക്കാനാവില്ല. ഇന്നും ശകത്മായ പ്രതിഷേധത്തിനാണ് സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രതിഷേധത്തിൽ പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമായിരുന്നു.
അതേ സമയം ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആയിരുന്നു പ്രതിഷേധത്തിന്റെ ഉദ്ഘാടകൻ. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സി.ബി.ഐ അല്ലെങ്കില്‍ ഇ ഡി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നാലര കിലോ സ്വര്‍ണം ശബരിമലയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത് ചെറിയൊരു വീഴ്ചയല്ല, വലി തട്ടിപ്പും കൊള്ളയും അഴിമതിയുമാണ്. ഇതിന് ഉത്തരവാദികള്‍ പിണറായി സര്‍ക്കാരാണെന്നും മഹിളാ മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഈലാടനം കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം. കേരളത്തിലെ കോണ്‍ഗ്രസ്സും ഇടതുപക്ഷവും എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.
ശബരിമലയില്‍ തീവെട്ടിക്കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ പടനയിക്കാന്‍ മഹിളാമോര്‍ച്ചയുണ്ടാകുമെന്ന് ബിജിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ പൗഡര്‍കുട്ടപ്പന്‍മാരായി ടി വി ചാനലുകളില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുകയായിരുന്നു കോണ്‍ഗ്രസുകാര്‍. അന്ന് ഞങ്ങളാണ് ശബരിമലയിലെ ആചാരങ്ങളെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണക്കാരായ സുധാകരനെയും അച്യുതാനന്ദനെയും പോലെയുള്ള സഖാക്കള്‍ക്ക് നാണക്കേടാണ് പിണറായിയുടെ മകന്‍ വിവേകെന്നും ശോഭാസുരേന്ദ്രന്‍ ആരോപിച്ചു.
വര്‍ഷങ്ങളായി ശബരിമലയിലെ ആചാരലംഘനത്തിന് ശ്രമിച്ച പിണറായി സര്‍ക്കാരിനെതിരെയുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് പറഞ്ഞു. അന്ന് നാമജപയാത്ര നടത്തി പ്രതിഷേധിച്ച അമ്മമാരാണ് ഇന്നും സമരരംഗത്തുള്ളത്. ആ സമരത്തിന്റെ പേരില്‍ നിരവധി കേസുകളില്‍ പെട്ട് കോടതി കയറിയിറങ്ങുന്നവരാണ് ഇവരില്‍ പലരും. അന്നത്തെ സമരം നാമം ജപിച്ചായിരുന്നെങ്കില്‍ , ഇന്നത്തെ ഈ പ്രതിഷേധം അതിലും ശക്തമാണ്.
ശബരിമല വിഷയത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഒരു പരാജയമായിരുന്നു. ആളില്ലാത്തതുകൊണ്ട് അത് 'ആഗോള ആളില്ലാ സംഗമം' ആയി മാറിയെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. കോടിക്കണക്കിന് രൂപയാണ് ശബരിമലയുടെയും അയ്യപ്പ സംഗമത്തിന്റെയും പേരില്‍ സര്‍ക്കാര്‍ പിരിച്ചെടുത്തത്. ഇങ്ങിനെ കേരളത്തെ മുഴുവന്‍ കൊള്ളയടിക്കുമ്പോള്‍ കയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ മഹിളാ മോര്‍ച്ചയ്ക്ക് സാധിക്കില്ലെന്നും നവ്യാഹരിദാസ് പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ദൃഢനിശ്ചയത്തോടെയാണ് മഹിളാ മോര്‍ച്ച ഇന്ന് സമരത്തിന് ഇറങ്ങിയിരിക്കുന്നതെന്നും നവ്യ ഹരിദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha