സ്പർശ് ഔട്ട്റീച്ച് പരിപാടി ഗവർണർ ഉദ്ഘാടനം ചെയ്തു; അഞ്ച് ഡിഫൻസ് പെൻഷൻകാർക്കായി 40 ലക്ഷം രൂപ വിതരണം ചെയ്തു

ഡിഫൻസ് പെൻഷൻകാർക്കുള്ള 'സ്പർഷ് ഔട്ട്‌റീച്ച് പരിപാടി' കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയലായിരിന്നു ഉദ്ഘാടനം. കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ രാജ് കുമാർ അറോറ, ഐ.ഡി.എ.എസ്, ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ ടി. ജയശീലൻ, ഐ.ഡി.എ.എസ് പാങ്ങോട് സൈനിക കേന്ദ്രം ഒഫീഷ്യേറ്റിംഗ് സ്റ്റേഷൻ കമാൻഡർ കേണൽ മഹേശ്വർ സിംഗ് ജാംവാൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ അഞ്ച് ഡിഫൻസ് പെൻഷൻകാർക്ക് പെൻഷൻ കുടിശ്ശികയായ ഏകദേശം 40 ലക്ഷം രൂപ വിതരണം ചെയ്തു. ചടങ്ങ് അഭിസംബോധന ചെയ്ത ഗവർണർ പ്രതിരോധ പെൻഷനുകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരൊറ്റ വേദിയായ സ്പർശിനെ പ്രശംസിച്ചു. ഇങ്ങനെയൊരു പ്രോഗ്രാം സംഘടിപ്പിച്ച ചെന്നെ സി.ഡി.എ യെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ സേവനത്തിലിരിക്കുന്നവരോ വിരമിച്ചവരോ ആയ സായുധ സേനാംഗങ്ങൾ പുലർത്തിയ സേവനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വീർ നാരിമാരുടെ ത്യാഗങ്ങളെ പ്രശംസിച്ച ഗവർണർ അവരെ 'വീർ മാതാ' എന്ന് അഭിസംബോധന ചെയ്യുകയും അവരെ ആദരിക്കുകയും ചെയ്തു.
പെൻഷൻകാരെ അഭിസംബോധന ചെയ്തുകൊണ്ട്, ന്യൂഡൽഹിയിലെ കൺട്രോളർ ജനറൽ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ശ്രീ. രാജ് കുമാർ അറോറ, ഐ.ഡി.എ.എസ്, പെൻഷൻകാർക്ക് വേണ്ടി സംസാരിക്കവെ, സ്പർഷ് ഇന്ത്യാ ഗവൺമെന്റിന്റെ ഡിജിറ്റൽ ഇന്ത്യ ഇനിഷ്യേറ്റീവിന്റെ ഭാഗമാണെന്നും തടസ്സമില്ലാതെ നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ ഉറപ്പാക്കുന്നുവെന്നും അറിയിച്ചു. 1200 കോടി രൂപയിലധികം വരുന്ന OROP-ൻ്റെ കുടിശ്ശിക തുക മൂന്ന് തവണയായി 20 ലക്ഷത്തിലധികം പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും വെറും 15 ദിവസത്തിനുള്ളിൽ വിതരണം ചെയ്തതായും അദ്ദേഹം പരാമർശിച്ചു. പരമാവധി പരാതികൾ പരിഹരിക്കുന്നതിനും പെൻഷൻകാരുടെ വീട്ടുപടിക്കൽ പെൻഷൻ സംബന്ധിച്ച സേവനങ്ങൾ നൽകുന്നതിനുമായി ഇന്ത്യയിലുടനീളം സ്പാർഷ് ഔട്ട്റീച്ച് പ്രോഗ്രാമുകൾ നടത്തുന്നു.
തിരുവനന്തപുരത്തു നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള 1000-ത്തിലധികം മുൻ സൈനികർ, വിരമിച്ച പ്രതിരോധ സിവിലിയൻമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പെൻഷൻകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്പർശ്, പ്രതിരോധ റെക്കോർഡ് ഓഫീസുകൾ, ബാങ്കുകൾ എന്നിവയുടെ വിവിധ സ്റ്റാളുകൾ വേദിയിൽ പ്രവർത്തിച്ചിരുന്നു.
പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെ പ്രതിനിധികളും എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, കാനറ ബാങ്ക് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പെൻഷൻകാരുടെ പെൻഷൻ സംബന്ധമായ മിക്ക പ്രശ്നങ്ങളും അവിടെയുള്ള ഏജൻസികളുടെ സഹായത്തോടെ പരിഹരിക്കപ്പെടുന്നതിനാൽ പരിപാടി വളരെ ഉപയോഗപ്രദമായിരുന്നു.
https://www.facebook.com/Malayalivartha