ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാൻ പൊലീസ് നീക്കം: അറസ്റ്റ് നടപടികൾ വൈകും; യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി...

ഇൻസ്റ്റഗ്രാമിൽ മരണമൊഴിയിട്ട ശേഷം കോട്ടയം സ്വദേശി അനന്തു അജി ജീവനൊടുക്കിയതിൽ അറസ്റ്റ് നടപടികൾ വൈകും. ആർഎസ്എസ് ശാഖയിൽ പീഡനത്തിനിരയായെന്ന് ആണ് വീഡിയോ. ആരോപണ വിധേയനായ നിതീഷിനെതിരെ ആത്മഹത്യ പ്രരണ കുറ്റം ചുമത്തുന്നത് നിയമവിദഗ്ധരുമായി ആലോചിക്കാനാണ് പൊലീസ് തീരുമാനം. പൊലീസ് നടപടി വൈകുന്നതിൽ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധം ശക്തമാക്കി. ആരോപണ വിധേയനായ നിതീഷിന്റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു.
https://www.facebook.com/Malayalivartha