ശബരിമല സ്വര്‍ണക്കൊള്ള കേസ്... മാധ്യമ തലക്കെട്ടില്‍ വിറച്ച് CPM ! ED സന്നിധാനത്തേക്ക് ഇരച്ചു, ഗള്‍ഫില്‍ വിറങ്ങലിച്ച് പിണറായി

ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുകയാണ്. കട്ടിളയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ് ഐ ആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കി. സര്‍ക്കാര്‍ അടിമുടി പ്രതിരോധത്തിലാണ്. ദേവസ്വം വിജിലന്‍സിന്റെ എഫ്‌ഐആറിലുള്ള വാസു മുരാരി ബാബു തുടങ്ങിയവര്‍ സിപിഎമ്മിനും വളരെ വേണ്ടപ്പെട്ടവരാണ്. സ്വര്‍ണ്ണപ്പാളി വിവാദം മാറി സ്വര്‍ണക്കൊള്ളയെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിയതോടെ സിപിഎമ്മിന്റെ തലപിളരുകയാണ്. വിദേശപര്യടനത്തിന് പോയ പിണറായിക്ക് ഇരിക്കപ്പൊറുതിയില്ല. ബഹ്‌റൈനില്‍ എത്തിയ പിണറായി കേരളത്തിലെ സംഭവവികാസങ്ങള്‍ സദാ നിരീക്ഷിക്കുകയാണ്. ശബരിമല വിഷയത്തില്‍ സിപിഎമ്മിലെ ആരെങ്കിലും അകത്തായാല്‍ അതോടെ തീരും പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും കളി. വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പ് കൊടുത്തവര്‍ തന്നെ അയ്യന്റെ പൊന്ന് കട്ടെന്ന് ആയിത്തീരും. ആഗോള അയ്യപ്പ സംഗമം നടന്നപ്പോള്‍ കൈരളിയിലും ദേശാഭിമാനിയിലും തുരുതുരാ വാര്‍ത്തകള്‍ ആയിരുന്നു. എന്നാല്‍ സ്വര്‍ണ്ണക്കൊള്ള കത്തിപ്പടരുമ്പോള്‍ പാര്‍ട്ടി ചാനലിന്റെയും പത്രത്തിന്റെയും പുക പുറത്ത് വന്നു. ശബരിമല വാര്‍ത്ത തന്നെ പ്രസിദ്ധീകരിക്കാന്‍ ദേശാഭിമാനിക്ക് വയ്യ. പത്രത്തിന്റെ ഏതേലും ഒരു മൂലയില്‍ ചെറിയ കോളം വാര്‍ത്തയായ് ശബരിമല ദേശാഭിമാനിയില്‍ ഒതുങ്ങുന്നു. എന്നാല്‍ മറ്റ് പ്ത്രങ്ങളില്‍ ശബരിമല സ്വര്‍ണക്കൊള്ളയെന്ന് തലക്കെട്ട് നിറയുമ്പോള്‍ സര്‍ക്കാരിന് അടിപതറുന്നു.
ശബരിമല സ്വര്‍ണമോഷണക്കേസ് ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍പോറ്റിയെ പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡിയിലെടുക്കും. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് ശേഖരിച്ച തെളിവുകള്‍ സ്വര്‍ണമോഷണത്തിലെ ഉണ്ണികൃഷ്ണന്‍പോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വലിയ ഇടപെടല്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം.
ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിനിര്‍ദേശം. അന്വേഷണപുരോഗതി രണ്ടാഴ്ചകൂടുമ്പോള്‍ ഹൈക്കോടതിയെ അറിയിക്കുകയും വേണം. നാഡീസംബന്ധമായ അസുഖമുണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സതേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിരുന്നു. ഇതിന്റെ സ്ഥിരീകരണവും അന്വേഷണസംഘം നടത്തുന്നുണ്ട്. പോറ്റിയുടെ ഫോണിലേക്കുള്ള കോളുകളുടെയും പോറ്റി വിളിച്ച കോളുകളുടെയും പരിശോധനകളും നടക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സിലെയും ദേവസ്വത്തിലെയും ജീവനക്കാര്‍, ഉന്നതരായ മറ്റു വ്യക്തികള്‍ തുടങ്ങിയവരെ പോറ്റി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം. രണ്ടുവര്‍ഷത്തെ കോള്‍ലിസ്റ്റ് എടുത്തുകഴിഞ്ഞു.
രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരത്തെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഒക്ടോബര്‍ 22 ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോള്‍ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടും അഴിമതിയുമാണ് സ്വര്‍ണം കാണാതാകലിന് പിന്നിലെന്ന് കുമാര്‍ ആരോപിച്ചു.
'ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതിനാല്‍, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് ഇക്കാര്യം സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും. എസ് ജെ ആര്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അയോധ്യ രാമക്ഷേത്ര കേസില്‍ 1993 ല്‍ അന്നത്തെ രാഷ്ട്രപതി ഇത്തരത്തില്‍ റഫറന്‍സ് നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള ഏതൊരു പ്രശ്‌നത്തിലും നിയമത്തിലും സുപ്രീം കോടതിയുടെ ഉപദേശം തേടാന്‍ ആര്‍ട്ടിക്കിള്‍ 143 രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്. ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയശേഷം, പള്ളി പണിയുന്നതിനുമുമ്പ് സ്ഥലത്ത് ഏതെങ്കിലും ഹിന്ദു നിര്‍മ്മിതികള്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മ 1993 ല്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സില്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. 1993ല്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ റഫറന്‍സില്‍ അഭിപ്രായം പറയാന്‍ കോടതി വിസമ്മതിച്ചിരുന്നു.
ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയുടെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളെന്ന പേരില്‍, സ്വര്‍ണത്തട്ടിപ്പിന്റെ ആസൂത്രകനായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൊടുക്കാന്‍ തീരുമാനിച്ചത് അന്നത്തെ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ഇതിനായി ബോര്‍ഡിനോടു ശുപാര്‍ശ ചെയ്തതു പിന്നീടു പ്രസിഡന്റായ അന്നത്തെ ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവാണെന്നും കണ്ടെത്തി.
പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന നിര്‍ദേശവുമായി കമ്മിഷണര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്‍കിയ കത്തില്‍ 'സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍' എന്നായിരുന്നെങ്കില്‍, വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്നത് ഒഴിവാക്കി 'ചെമ്പുപാളികള്‍' മാത്രമാക്കി. ഇത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് തീരുമാനം. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്.
ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടിലാണ് സ്വര്‍ണപ്പാളി കടത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും എന്‍.വാസുവിന്റെയും പങ്ക് കൂടി രേഖകള്‍ സഹിതം വ്യക്തമാക്കുന്നത്. തന്റെ ഓഫിസില്‍ തയാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി വന്നത്, ഒപ്പിട്ട് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കത്ത് സഹിതം ബോര്‍ഡിന് നല്‍കുകയായിരുന്നു എന്നാണ് എന്‍. വാസു ഇതിനോട് പ്രതികരിച്ചത്. എന്നാല്‍, ഇദ്ദേഹമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെ സ്വര്‍ണം പൂശല്‍ സുതാര്യമല്ലെന്നും പറയുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ബോര്‍ഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ന്യായീകരിക്കുമ്പോഴാണ് അവരുടെ വ്യക്തമായ പങ്ക് രേഖകള്‍ സഹിതം വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. സാക്ഷികളെയും ഒഴിവാക്കി2019 ല്‍ സ്വര്‍ണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയില്‍ ഹൈക്കോടതി നിയോഗിച്ച സ്‌പെഷല്‍ കമ്മിഷണറെയും ദേവസ്വം വിജിലന്‍സ് എസ്പിയെയും ഉള്‍പ്പെടുത്താത്തതും ബോര്‍ഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്‌സില്‍ വ്യക്തമാകുന്നു. ക്രമക്കേടുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയുള്ള ഈ 2 ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്. ഇളക്കിയെടുക്കുമ്പോള്‍ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കണമെന്നു നിര്‍ദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പിനു വഴിയൊരുക്കി. ഇളക്കിയെടുക്കുമ്പോള്‍ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനത്തില്‍ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോള്‍ തൂക്കം നോക്കണമെന്നു നിര്‍ദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പായി മാറി.
https://www.facebook.com/Malayalivartha