കാര്‍ അപകടത്തില്‍ അച്ഛന്റെ മടിയിലിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു

അച്ഛന്റെ മടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുഞ്ഞ് എയര്‍ബാഗിനിടയില്‍ കുടുങ്ങി മരിച്ചു. കല്‍പ്പാക്കം പുതുപട്ടിണം സ്വദേശി വീരമുത്തുവിന്റെ മകന്‍ കെവിന്‍ (7) ആണ് മരിച്ചത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകുകയും പിന്നീട് എയര്‍ബാഗ് ഓപ്പണായതിന് പിന്നാലെ കുഞ്ഞ് കുടുങ്ങിയാണ് മരിച്ചത്.
കല്‍പ്പാക്കത്തില്‍ നിന്ന് മാതാപിതാക്കളും ഡ്രൈവറും മറ്റു രണ്ടു പേരും ഉള്‍പ്പെട്ട സംഘത്തോടൊപ്പം റെന്റല്‍ കാറിലാണ് യാത്ര ചെയ്തത്. വിഗ്‌നേഷാണ് കാറോടിച്ചിരുന്നത്. സംഘം ഓള്‍ഡ് മഹാബലിപുരം വഴി ആലന്തൂരിലേക്ക് പോകവേ, മുന്നിലുണ്ടായിരുന്ന മറ്റൊരു കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് വലത്തോട്ട് തിരിയുകയായിരുന്നു. മുന്‍പില്‍ കാറോടിച്ച പയ്യനൂര്‍ സ്വദേശി സുരേഷ് (48) ഇന്‍ഡിക്കേറ്റര്‍ കൊടുക്കാതെ പെട്ടെന്ന് വഴിതിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം വിട്ട വാഹനം പിന്നീട് അപകടത്തില്‍പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്നിലെ എയര്‍ബാഗ് ഓപ്പണാകുകയും അത് കെവിനിനെ തട്ടുകയുമായിരുന്നു. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെങ്കിലും കുട്ടി ബോധംകെട്ടുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അശ്രദ്ധ, അപകടകരമായ ഡ്രൈവിങ് എന്നീ കുറ്റങ്ങള്‍ ചുമത്തി സുരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കെവിന്റെ മൃതദേഹം ചെങ്ങല്‍പട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
https://www.facebook.com/Malayalivartha