കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):
കുടുംബത്തില്‍ സന്താനങ്ങളുമായും ജീവിത പങ്കാളിയുമായും അഭിപ്രായ വ്യത്യാസം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അപമാനം, ധനക്ലേശം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കണം. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. സംസാരത്തില്‍ സംയമനം പാലിക്കുന്നത് ഉചിതമായിരിക്കും.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
തൊഴില്‍ ക്ലേശം വര്‍ദ്ധിക്കാനും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടാനും സാധ്യതയുണ്ട്. ശിരോ-നാഡീ രോഗപീഡ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി ഇടപെടുമ്പോള്‍ വളരെയധികം സൂക്ഷ്മത പാലിക്കേണ്ടത് ആവശ്യമാണ്. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ ശ്രമിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം, ഭക്ഷണ സുഖം, കീര്‍ത്തി എന്നിവ ഇന്ന് ഉണ്ടാകും. അന്യജനങ്ങളാല്‍ അറിയപ്പെടുവാനും സമ്മാനങ്ങളോ അവാര്‍ഡുകളോ ലഭിക്കുവാനും ഇടയുണ്ടാകും. സന്തോഷകരമായ കാര്യങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടാനും ദഹന വ്യവസ്ഥയില്‍ വ്യത്യാസം വരാനും സാധ്യതയുണ്ട്. ദമ്പതികള്‍ തമ്മില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെടാന്‍ സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. കുടുംബ ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ലഭിക്കും. ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. തൊഴില്‍ വിജയം, ഭാര്യാഭര്‍ത്തൃ ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. ശുഭകരമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ബന്ധുജനങ്ങളുമായി അകല്‍ച്ച ഉണ്ടാകുവാനോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ നല്‍കുക. മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടാം. സ്ത്രീകളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
ബന്ധുജന സമാഗമം, തൊഴില്‍ വിജയം, ദാമ്പത്യ ഐക്യം, ധനലാഭം എന്നിവ ഇന്ന് ഉണ്ടാകും. വളരെ നാളായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ടഭക്ഷണം കഴിക്കുവാനും സാധിക്കും. സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
സ്ഥാനപ്രാപ്തി, ആരോഗ്യ വര്‍ദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യാനുഭവങ്ങള്‍ എന്നിവ ലഭിക്കും. ജീവിത പങ്കാളിയുടെ ഭാഗത്തുനിന്ന് സന്തോഷം ഉണ്ടാകും. നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ സാധ്യതയുണ്ട്. കലാകാരന്മാര്‍ക്ക് അവാര്‍ഡുകളോ സമ്മാനങ്ങളോ ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
പിതാവിനോ പിതൃ ബന്ധുക്കള്‍ക്കോ വിയോഗമോ രോഗാവസ്ഥയോ വന്നുചേരുവാനുള്ള സാഹചര്യം ഉണ്ടാവാതെ ശ്രദ്ധിക്കണം. ശത്രുഭയം, വ്യവഹാര പരാജയം, ഭാഗ്യഹാനി, അലച്ചില്‍ എന്നിവ പ്രതീക്ഷിക്കാം. കരുതലോടെ കാര്യങ്ങളെ സമീപിക്കുന്നത് ഉചിതമായിരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
കൃഷി-പക്ഷി-മൃഗാദികള്‍ക്ക് നാശം സംഭവിക്കുവാനും അവമൂലം ദോഷാനുഭവങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. രോഗാദി ദുരിതങ്ങള്‍ അലട്ടും. തൊഴില്‍പരമായും മാനസികമായും ക്ലേശം വര്‍ദ്ധിക്കും. ബന്ധു ജനങ്ങളുമായി അനാവശ്യ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
പേരും പ്രശസ്തിയും ലഭിക്കുവാനും പാരിതോഷികം കരസ്ഥമാക്കുവാനും അവസരം ലഭിക്കും. വാഹനം മൂലം ഗുണാനുഭവങ്ങള്‍ ഉണ്ടാകും. നല്ല ഭക്ഷണ സുഖം അനുഭവിക്കും. വിദ്യാര്‍ത്ഥികളില്‍ പഠനത്തില്‍ മികവ് ഉണ്ടാകും. സന്തോഷകരമായ ദിനമാണിത്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
സ്ത്രീകളുമായി അടുത്ത ഇടപഴകുവാന്‍ അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ കിട്ടുവാന്‍ ഇടയുണ്ട്. രോഗശാന്തി, ധന നേട്ടം എന്നിവ ഉണ്ടാകും. ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഇന്ന് സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha