സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം

ആധാര്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ തിരുത്തുന്നതിനായി ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതില്ല. നിങ്ങളുടെ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കും.
ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി താഴെ പറയുന്ന വിവരങ്ങളില്‍ മാത്രമേ തിരുത്തലുകള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ:
പേര്
മേല്‍വിലാസം
ജനനത്തീയതി
ലിംഗഭേദം
ആധാര്‍ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള നടപടിക്രമം വളരെ ലളിതമാണ്. UIDAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഈ തിരുത്തലുകള്‍ ചെയ്യുന്നത്.
1. ലോഗിന്‍ ചെയ്യുക:
* UIDAI-യുടെ ഔദ്യോഗിക പോര്‍ട്ടലായ‘My Aadhaar’ തുറക്കുക.
* നിങ്ങളുടെ ആധാര്‍ നമ്പറും, രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് വരുന്ന OTP-യും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2. മാറ്റങ്ങള്‍ തിരഞ്ഞെടുക്കുക:
* ഡാഷ്‌ബോര്‍ഡില്‍ നിന്ന്‘Update Aadhaar Online’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* തിരുത്താന്‍ ആഗ്രഹിക്കുന്ന വിവരം തിരഞ്ഞെടുത്ത് 'Proceed to Update Aadhaar' എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക.
3. പുതിയ വിവരങ്ങള്‍ നല്‍കി രേഖകള്‍ അപ്‌ലോഡ് ചെയ്യുക:
* തിരുത്തേണ്ട പുതിയ വിവരങ്ങള്‍ കൃത്യമായി ടൈപ്പ് ചെയ്ത് നല്‍കുക.
* ഈ മാറ്റങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അപ്‌ലോഡ് ചെയ്യുക. (ഉദാഹരണത്തിന്: വിലാസം മാറ്റാന്‍ വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, വൈദ്യുതി ബില്‍ എന്നിവ).
4. പണം അടച്ച് സമര്‍പ്പിക്കുക:
* പുതിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ഓണ്‍ലൈനായി ₹50 അപേക്ഷാ ഫീസ് അടയ്ക്കുക.
* പണമിടപാട് വിജയകരമായാല്‍, URN (Update Request Number) ലഭിക്കും. ഇത് ഉപയോഗിച്ച് അപേക്ഷയുടെ നില പരിശോധിക്കാം.
ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിച്ചാല്‍ സാധാരണയായി 48 മണിക്കൂര്‍ മുതല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തല്‍ അംഗീകരിക്കപ്പെടും. തിരുത്തലുകള്‍ നടത്തുമ്പോള്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാന്‍ ഡകഉഅകയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://myaadhaar.uidai.gov.in/ മാത്രമേ ഉപയോഗിക്കാവൂ. തെറ്റുകള്‍ തിരുത്തുന്നതിന് മുമ്പ് ആവശ്യമായ എല്ലാ രേഖകളും സ്‌കാന്‍ ചെയ്ത് ഫോണില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha