കോടതി നടപടി ചിത്രീകരിച്ച സിപിഐ എം നേതാവ് കസ്റ്റഡിയില്‍

കോടതി നടപടി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച സിപിഐ എം നേതാവും പയ്യന്നൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ജ്യോതി കസ്റ്റഡിയില്‍. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സംഭവത്തെ തുടര്‍ന്നാണ് ജ്യോതിയെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയത്. പ്രതികളുടെ തിരിച്ചറിയല്‍ പരേഡാണ് ഫോണില്‍ പകര്‍ത്തിയത്. പയ്യന്നൂരിലെ സിപിഐ എം പ്രവര്‍ത്തകനായ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്.
കോടതി നടപടികള്‍ ഫോണില്‍ ചിത്രീകരിക്കുന്നത് മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്. ജ്യോതിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് കോടതി പറഞ്ഞു. മരിച്ചവരോട് ബഹുമാനം കാണിക്കണമെന്ന് പറഞ്ഞ കോടതി അഞ്ച് മണി വരെ കോടതിയില്‍ നില്‍ക്കാനും 1000 രൂപ പിഴ അടക്കാനും വിധിച്ചു. കോടതിയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha