ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസില്‍ 4 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായി.
കിഴക്കേകോട്ടയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് സ്റ്റാന്‍ഡിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ തൊട്ടടുത്ത ഓടയിലേക്കാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
https://www.facebook.com/Malayalivartha