തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പിവി അന്‍വര്‍. നിലമ്പൂര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നഗരസഭയില്‍ മൂന്നും ചുങ്കത്തറ,എടക്കര,വഴിക്കടവ്,മൂത്തേടം പഞ്ചായത്തുകളില്‍ ഒരോ സീറ്റിലേക്കുമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യവുമായാണ് പിവി അന്‍വര്‍ കളത്തിലിറങ്ങിട്ടുള്ളത്.
വിജയ സാധ്യതകളെ ബാധിക്കുമെന്ന സ്ഥിതി വന്നാല്‍ യുഡിഎഫ് അനുനയത്തിനെത്തുമെന്നാണ് അന്‍വര്‍ പ്രതീക്ഷിക്കുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ മൂന്നാം ഡിവിഷനില്‍ സോഫിയാ ഷെരീഫിനേയും കളമശേരി നഗരസഭയിള്‍ പതിനഞ്ചാം വാര്‍ഡില്‍ കെ എം അനിയേയുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ന് കളത്തിലിറക്കിയിട്ടുള്ളത്.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ച് യു.ഡി.എഫിനെ സമ്മര്‍ദ്ദത്തിലക്കിയാല്‍. പിന്നാലെ യുഡിഎഫ് പ്രവേശനമാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് നടക്കാതെ വന്നാല്‍ സംസ്ഥാനത്താകെ പരമാവിധി സീറ്റുകളില്‍ മത്സരിക്കുകയും യുഡിഎഫിനെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയാണ് പി വി അന്‍വറിന്റെ നീക്കം. അങ്ങനെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിപ്പറ്റാമെന്നാണ് അന്‍വര്‍ ലക്ഷ്യം വെക്കുന്നത്.
https://www.facebook.com/Malayalivartha