സ്വര്‍ണപാളി കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍

ശബരിമല സ്വര്‍ണപാളി കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റില്‍. എന്‍ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുന്‍ ദേവസ്വം കമ്മീഷണറുമാണ് എന്‍ വാസു. സ്വര്‍ണപാളി കേസിലാണ് അറസ്റ്റ്. വാസുവിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
ദേവസ്വം ബോര്‍ഡില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. വാസുവിനെതിരെ നിര്‍ണായകമൊഴിയാണ് മുരാരി ബാബുവും നല്‍കിയിരിക്കുന്നത്. എല്ലാം വാസു അറിഞ്ഞുകൊണ്ടെന്ന് മുരാരിയും സുധിഷും മൊഴി നല്‍കിയിട്ടുണ്ട്. മുന്‍ തിരുവാഭരണ കമീഷണര്‍ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്.
ചോദ്യം ചെയ്യലില്‍, രേഖകളില്‍ തിരുത്തല്‍ വരുത്തിയതില്‍ വാസുവിന് മറുപടിയില്ല. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് വാസു ഉദ്യോഗസ്ഥരെ അറിയിച്ചത്. റാന്നി കോടതി അവധിയായതിനാല്‍ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിലാണ് വാസുവിനെ ഹാജരാക്കുന്നത്.
https://www.facebook.com/Malayalivartha
























