ട്രെയിനിന് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം: സംഭവം ഭാര്യയേയും മകനേയും യാത്രയാക്കി തിരിച്ചിറങ്ങുന്നതിനിടെ

പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കി തിരിച്ചിറങ്ങുന്നതിനിടെ ട്രെയിനിന്റെ അടിയില്‍പ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശി മരിച്ചു. പട്ടാമ്പി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ഇക്ബാല്‍ ഖാന്‍ ആണ് മരിച്ചത്. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇന്ന് വൈകുന്നേരം ആണ് സംഭവം. എറണാകുളം നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസിന് അടിയിലാണ് ഇയാള്‍ പെട്ടത്. ഭാര്യയും മകനെയും ട്രെയിന്‍ കയറ്റിയ ശേഷം ലഗേജുകളും കയറ്റിയ ശേഷമാണ് അപകടമുണ്ടായത്.
ട്രെയിന്‍ നീങ്ങിയ ശേഷം ഇയാള്‍ വീഴുന്നത് കണ്ട് കുടുംബം ബഹളം വയ്ക്കുകയും യാത്രക്കാര്‍ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ആയിരുന്നു. എസ് വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ഇയാള്‍ ഭാര്യയെയും മകനെയും കയറ്റിവിട്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























