Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

വിറങ്ങലിച്ച് കേരളം... കൊല്ലത്ത് വന്‍ വെടിക്കെട്ടപകടം 100 കണക്കിനാളുകള്‍ കൊല്ലപ്പെട്ടു

10 APRIL 2016 11:58 PM IST
മലയാളി വാര്‍ത്ത.

കൊല്ലം പരവൂര്‍ പുറ്റിംങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 100 ഓളം പേര്‍ മരിച്ചു. 200ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മരണ സംഖ്യ ഇതിലും അധികം ഉയരാനാണ് സാധ്യത. ശവശരീരങ്ങള്‍ മിക്കതും തിരിച്ചറിയാനാകാത്ത വിധം ഛിന്നിച്ചിതറിപ്പോയ നിലയിലാണ്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. ഒരു മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുവന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതുവരെ 44 പേരെ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരുടെ മരണം ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാ പരിപാടികളും റദ്ദാക്കി സംഭവസ്ഥലത്തെത്തും. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, കൊല്ലം മെഡിസിറ്റി, കൊല്ലം ജില്ലാ ആശുപത്രി, കൊട്ടിയം ഹോളിക്രോസ്, നെടുങ്ങോലം ആശുപത്രി, തിരുവനന്തപുരം കിംസ്, കൊല്ലം എന്‍എസ് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് .അപകടത്തില്‍ ദേവസ്വം ബോര്‍ഡ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ക്ഷേത്രത്തിന്റെ ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി പേര്‍ ഇപ്പോഴും അവിശ്ഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡിജിപിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ധനസഹായം നല്‍കുമെന്നും രമേശ്ശ് ചെന്നിത്തല പറഞ്ഞു. കൃഷ്ണന്‍കുട്ടി എന്നയാളാണ് കമ്പക്കെട്ട് ഒരുക്കിയത്. അടിയന്തിര സഹായങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ 0474 2512344 .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് ....  (10 minutes ago)

റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ അസര്‍ബെയ്ജാന്‍ ഗ്രാന്‍ പ്രി ഫോര്‍മുല കാറോട്ടത്തില്‍ ...  (16 minutes ago)

ഭൂട്ടാൻ വഴി കടത്ത്, ദുൽഖറിന്റേയും പൃഥ്വിരാജിന്റേയും വീടുകളിൽ റെയ്ഡ്  (23 minutes ago)

അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡില്‍....  (25 minutes ago)

പാലിയേക്കര ടോള്‍പിരിവ് വിലക്കില്‍ കെഎസ്ആര്‍ടിസിയുടെ ലാഭം ഒരു കോടിയിലേക്ക്...  (39 minutes ago)

841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി  (47 minutes ago)

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം  (1 hour ago)

ഒക്ടോബര്‍ 24 വരെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് പ്രവേശനമില്ല  (1 hour ago)

സെന്‍സെക്സ് 240 പോയിന്റ് താഴ്ന്നു...  (1 hour ago)

പ്രിയ നടന് ആശംസകളുമായി ആരാധകരും സിനിമാലോകവും  (1 hour ago)

കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം  (2 hours ago)

പവന് 920 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഷെയ്ഖ് സുൽത്താൻ ഖാസിമി അന്തരിച്ചു മൂന്ന് ദിവസം ദുഃഖാചരണം കണ്ണീരോടെ രാജകുടുംബം  (2 hours ago)

പാറശാല എസ്.എച്ച്.ഒ പി.അനില്‍കുമാറിന് മുന്‍കൂര്‍ ജാമ്യമില്ല...  (2 hours ago)

രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 31വരെ നീണ്ടുനില്‍ക്കും.  (3 hours ago)

Malayali Vartha Recommends