തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം മാറ്റിവെച്ച് നേതാക്കളും പ്രവര്‍ത്തകരും പരവൂരില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം അറിയിച്ചു. സംഭവ സ്ഥലം കോടിയേരി സന്ദര്‍ശിച്ചു. പാര്‍ട്ടി ഇന്ന് നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചതായി അദ്ദേഹം അറിയിച്ചു. കൊല്ലം ജില്ലയില്‍ നാളെയും പരിപാടികള്‍ നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെല്ലാം മാറ്റിവെച്ച് നേതാക്കളും പ്രവര്‍ത്തകരും പരവൂരില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും സംഭവത്തിന് കാരണമായതെന്താണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വെടിക്കെട്ട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേരളത്തില്‍ എത്തും. രാഷ്ട്രീയ നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha