കരാറുകാരനും മരിച്ചു, മക്കള്‍ ഗുരുതരാവസ്ഥയില്‍

വെടിക്കെട്ടിന് കരാറെടുത്ത സുരേന്ദ്രനും അപകടത്തില്‍ മരിച്ചു. സുരേന്ദ്രനും രണ്ടു മക്കളും ചേര്‍ന്നാണ് കരാറെടുത്തിരുന്നത്. സുരേന്ദ്രന്റെ രണ്ടു മക്കള്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വര്‍ഷങ്ങളായി മല്‍സരക്കമ്പം നടക്കുന്ന ക്ഷേത്രമാണ് പുറ്റിങ്കല്‍ ദേവിക്ഷേത്രം. രണ്ടുകരകളിലെയും ആളുകള്‍ സംഘം തിരിഞ്ഞാണ് വെടിക്കെട്ടു നടത്താറുള്ളത്. ഇത്തവണ കൊല്ലം എഡിഎം വെടിക്കെട്ടു നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചാണ് വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചിരുന്നത്. രണ്ടു കരകളിലെ വെടിക്കെട്ട് നടത്തിപ്പുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha