1000ക്കണക്കിന് ആളുകള്‍ മരിക്കാന്‍ ഇടയാകേണ്ടിയിരുന്ന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പുലര്‍ച്ചെവരെ വെടിക്കെട്ട് നീണ്ടതിനാല്‍.. അപകടമുണ്ടായത് 75 ശതമാനം കമ്പവും പൊട്ടിച്ചതിന് ശേഷം

ഇപ്പോള്‍ ഉണ്ടായ ദുരന്തം മഹാദുരന്തമാകാതെ പോയത് ആരുടെയൊക്കെയോ ഭാഗ്യത്തിന്. നിലവിലെ ദുരന്തം ഉണ്ടായത് പകുതിയിലധികം ആളുകള്‍ മടങ്ങിയശേഷം. രാത്രി 11 മണിക്ക് തുടങ്ങിയ വെടിക്കെട്ട് 3മണി വരെ നീണ്ടതിനാല്‍ ആളുകള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നിലവില്‍ 102 പേരാണ് മരിച്ചത്. 300 പേര്‍ക്ക് പരിക്കും.
പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ചുണ്ടായ ദുരന്ത വ്യാപ്തി ഇനിയും ഉയരേണ്ടതായിരുന്നു. അത്രയേറെ വെടിമരുന്ന് ഈ അമ്പലത്തില്‍ കരുതിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് കമ്പപ്പുരയ്ക്ക് തീപിടിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെ കമ്പം തുടങ്ങിയിരുന്നു. അതായത് കമ്പം തുടങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞായിരുന്നു അപകടം. അതായത് കരുതിയിരുന്ന കമ്പത്തിന്റെ എണ്‍പത് ശതമാനവും കത്തിയിരുന്നു.
രണ്ട് കമ്പപ്പുരകളാണ് ക്രമീകരിച്ചിരുന്നത്. അതില്‍ ഒന്നിലുണ്ടായിരുന്നവ പൂര്‍ണ്ണമായും ഉപയോഗിച്ചിരുന്നു. രണ്ടാമത്തേതും പകുതിയിലേറെ ഉപയോഗിച്ചു. അതുകൊണ്ട് തന്നെ ശേഖരിച്ചതില്‍ നാലിലൊന്ന് മാത്രമാണ് കമ്പപ്പുരയില്‍ ഉണ്ടായിരുന്നത്. എന്നിട്ടും പുറ്റിംഗലില്‍ ഉണ്ടാത് കേരളത്തെ ഞെട്ടിച്ച ദാരുണമായ ദുരന്തമായി. രണ്ട് കമ്പപ്പുരയിലും നിറയെ വെടിമരുന്നുണ്ടായിരുന്നുവെങ്കില്‍ ഇതിലുമേറെ വലുതാകുമായിരുന്നു ദുരന്ത വ്യാപ്തി. കൊല്ലംതിരുവനന്തപുരം അതിര്‍ത്തി പ്രദേശമാണ് പരവൂര്‍. അതുകൊണ്ട് തന്നെ രണ്ട് ജില്ലയില്‍ നിന്നും നിരവധി പേര്‍ കമ്പം കാണാനെത്തി. ഇതില്‍ മൂക്കാല്‍ ഭാഗം പേരും രണ്ടരയോടെ തന്നെ മടങ്ങിയിരുന്നു.
അതുകൊണ്ട് കമ്പം തുടങ്ങിയപ്പോള്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്നതില്‍ ഏറെ പങ്കും മടങ്ങിയിരുന്നു. കമ്പം കഴിയും തോറും അതിനടുത്തേക്ക് ആളുകള്‍ പോകുന്നതും കൂടി. എല്ലാം അവസാനിപ്പിക്കുന്നതിന്റെ അലസതയും ഉണ്ടായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടണം ഉണ്ടായപ്പോള്‍ തന്നെ ആളുകള്‍ ഭയപ്പാടിലായി. ഇത് തിക്കും തിരിക്കും ഉണ്ടാക്കി. ഇവരിലേക്ക് ദേവസം ഓഫീസിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ഇതോടെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങുകയും ചെയ്തു.
വൈദ്യുതി ബന്ധം നിലച്ചതിനാല്‍ എങ്ങും ഇരുട്ടു പടര്‍ന്നു. കമ്പപ്പുരയ്ക്കും ദേവസം ഓഫീസിനും അടുത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടുമുണ്ടായി. പൊട്ടാത്ത അമിട്ടുകള്‍ ഇനിയും ദുരന്തമുണ്ടാകുമോ എന്ന ഭയവും ഉണ്ടായി. അതുകൊണ്ട് തന്നെ കമ്പപ്പുരയ്ക്ക് അടുത്തേക്ക് കരുതലോടെ മാത്രമേ രക്ഷാ പ്രവര്‍ത്തകര്‍ എത്തിയുള്ളൂ. എങ്കിലും നാട്ടുകാര്‍ ആവും വിധമെല്ലാം രക്ഷാപ്രവര്‍ത്തനം നടത്തി. നാലരയോടെ തന്നെ ആറുപതോളം മൃതദേഹങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് നീക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി.
പൊള്ളലേറ്റും കെട്ടിടാവശിഷ്ടങ്ങള്‍ വീണും പരിക്കേറ്റവരാണ് ഗുരുതരമായി പരിക്കേറ്റവരില്‍ ഭൂരി ഭാഗവും. അതുകൊണ്ട് തന്നെ മരണ സംഖ്യം ഉയരുമെന്ന സൂചനയാണ് ആശുപത്രികളും നല്‍കുന്നത്. തിരുവനന്തപുരംകൊല്ലം ജില്ലയിലെ എല്ലാ പ്രധാന ആശുപത്രികളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചാണ് ആളുകളെ അശുപത്രിയില്‍ എത്തിച്ചിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha