മത്സരത്തിന് അനുതിയില്ലെങ്കിലും കമ്പം ഞങ്ങള്‍ നടത്തും, ഇപ്പോള്‍ ഈ പോസ്റ്റ് അപ്രത്യക്ഷമായിരിക്കുന്നു

കേരള ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഇന്നുണ്ടായത്. വെടിക്കെട്ട് നടത്തുന്നതില്‍ നിരവധി എതിര്‍പ്പുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ടാണ് മത്സരവെടിക്കെട്ട് നടത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലും വെടിക്കെട്ട് നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പുള്‍ രേഖപ്പെടുത്തികൊണ്ട് പോസ്റ്റുകള്‍ ഉണ്ടായിരുന്നു. മത്സരത്തിന് അനുതിയില്ലെങ്കിലും കമ്പം ഞങ്ങള്‍ നടത്തുമെന്ന തരത്തില്‍ വെല്ലുവിളികളും പരവൂര്‍ കൊല്ലം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പോസ്റ്റ് അപ്രത്യക്ഷമായിരിക്കുന്നു. എന്തായാലൂം സമാധാനമായല്ലോ. അനുമതി നിഷേധിക്കുന്നത് ജനങ്ങളുടെ സുരക്ഷയെക്കരുതി ആണെന്ന് നിങ്ങളൊക്കെ മനസ്സിലാക്കാന്‍ ഇങ്ങനെ ഒരു ദുരന്തം വേണ്ടി വന്നു. അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചാല്‍ അത് തടയേണ്ടത് നാട്ടുകാരുടെ കടമയാണ്. അത് ചെയ്യാതെ അതിനു സപ്പോര്‍ട്ട് കൊടുക്കുന്നവര്‍ ഉള്ളതുകൊണ്ട് കൂടെയാണ് ഇത്ര വലിയ ദുരന്തം സംഭവിച്ചത്. വിദേശരാജ്യങ്ങളില്‍ ഒക്കെ ന്യൂ ഇയറിനും മറ്റും ഇതിലും വലിയ വെടിക്കെട്ട് നടക്കാറുണ്ട്. പക്ഷെ അതൊക്കെ ഇതുപോലെ തോന്നിയ പോലെ അങ്ങ് നടത്തുകയല്ല, വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിട്ടാണ് എന്ന തരത്തിലുള്ള കമന്റെുകളും പേജില്‍ കാണാം.
വെടിക്കെട്ട് നടക്കുന്ന മൈതാനത്തിനു സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ട് നടത്തുന്നതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു. ദുരന്തസാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം. തുടര്‍ന്ന് ജില്ലാഭരണകൂടം മല്‍സരവെടിക്കെട്ടിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിന് ഇളവ് അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിലക്ക് ലംഘിച്ചാണ് ക്ഷേത്രത്തില്‍ വന്‍തോതില്‍ കരിമരുന്നു ശേഖരിച്ചത് എന്ന റിപ്പോര്‍ട്ടുകല്‍ പുറത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha