വിദഗ്ധ ചികില്‍സാ വാഗ്ദാനവുമായി മോഡി, പരുക്കേറ്റവരെ മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റാമെന്ന് മോഡി

വെടിക്കെട്ടപകടത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികല്‍സ നല്‍കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആവശ്യമെങ്കില്‍ പരുക്കേറ്റവരെ മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പ് നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ കേരള ജനതയ്‌ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാകും. സംഭവ സ്ഥലവും ആശുപത്രികളിലും സന്ദര്‍ശനം നടത്തി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട.ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് ചുമതല. ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പരവൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എഡിജിപി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.
മല്‍സരക്കമ്പം നിയമവിരുദ്ധമാണ്. ചട്ടം കര്‍ശനമായി നടപ്പാക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.നാല്‍പ്പത് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തിരിച്ചറിയുന്നതിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നളിനി നെറ്റോയെ ചുമതലപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha