വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി

പരവൂരിലെ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സഹായ ഹസ്തവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. തന്റെ കൂടി ഭാഗമായ പതഞ്ജലി ആയുര്‍വേദ സ്ഥാപനം സൗജന്യമായി മരുന്നുകള്‍ എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതാണ് ഈ സ്ഥാപനം. മരുന്നുകളുമായി സ്ഥാപനത്തിന്റെ ജീവനക്കാര്‍ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചു. വെടിക്കെട്ട് ദുരന്തം ഹൃദയം തകര്‍ക്കുന്നതാണെന്നും മരിച്ചവര്‍ക്ക് ആദാരഞ്ജലി നേരുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകര്‍ക്കുന്നതാണ്. ജീവന്‍നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍, അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവര്‍ക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാന്‍ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുര്‍വേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നുണ്ട്.
ഞങ്ങളുടെ ജീവനക്കാര്‍ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവര്‍ക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha