പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം സിറ്റി കമ്മീഷ്ണര്‍ക്കെതിരെ കളക്ടര്‍ രംഗത്ത്

ജില്ലാ കളക്ടറുടെ വിലക്കിനെ മറികടന്ന് വെടിക്കെട്ടിന് അനുമതി നല്‍കിയ പോലീസിനെ പ്രതിസ്ഥാനത്ത് നിറുത്തി കൊല്ലം ജില്ലാ കളക്ടര്‍ ഷൈനമോള്‍. അപകട സാധ്യത കൂടുതലെന്ന ഒറ്റ കാരണത്താലാണ് വെടിക്കട്ടിന് അനുമതി നിഷേധിച്ചത് എന്നാല്‍ അതിന് മുകളില്‍ അനുമതി നല്‍കാന്‍ കമ്മീഷണര്‍ക്ക് എന്ത് അധികാരം കളക്ടര്‍ തുറന്നടിച്ചു. വെടിക്കെട്ടിന് വാക്കാല്‍ അനുമതി കിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം അപക്വമാണ്. എന്തെങ്കിലും തരത്തില്‍ വാക്കാല്‍ അനുമതിയുണ്ടെന്ന് പറഞ്ഞാല്‍ പൊലീസിന് അത് അനുവദിച്ചു കൊടുക്കാന്‍ ഉത്തരവാദിത്തമില്ലെന്നും കളക്ടര്‍ ഷൈനമോള്‍ പറഞ്ഞു.
എഡിഎം നിര്‍ദ്ദേശം മറികടന്ന് വെടിക്കെട്ട് നടത്തിയവര്‍ക്കെതിരെ പൊലീസ് തടയാതിരുന്നതും നടപടിയെടുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. പൊലീസ് വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ പറ്റിയ ദുരന്തമായിരുന്നു പരവൂരില്‍ നടന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.
കുറച്ചുനാള്‍ മുന്‍പ് മറ്റൊരു ക്ഷേത്രത്തില്‍ അപകടമുണ്ടായപ്പോഴും അനുമതി റദ്ദാക്കിയിരുന്നു. ഈ ക്ഷേത്രത്തിലും അനുമതിക്കായി ക്ഷേത്രഭാരവാഹകള്‍ സമീപിച്ചിരുന്നു. അപ്പൊഴും മത്സര കമ്പം അനുവദിക്കില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നതായും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ തുറന്ന് പറച്ചിലിലൂടെ പോലീസ് കൂടുതല്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് പോലീസ്. അപകടം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചതായി എഡിജിപി അനന്തകൃഷ്ണന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha