അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായി നോട്ടീസ്... വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്രതികളിലൊരാളായ വിനോദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനായി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാംനാരായണൻ എന്ന ഛത്തീസ്ഗഢ് സ്വദേശി ഡിസംബർ 17നാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഒൻപത് പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ഇതിൽ എട്ട് പേർക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
https://www.facebook.com/Malayalivartha


























