കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും തൃശൂര്‍ പൂരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. പൂരം ഭംഗിയായി തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശ്ശൂരില്‍ ദേവസ്വം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയില്‍ വര്‍ണപ്പൊലിമയുള്ള വെടിക്കെട്ട് നടത്താന്‍ ശ്രമിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബ്ദതീവ്രത പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പരവൂര്‍ ദുരിതാശ്വാസ സഹായനിധിയിലേക്ക് തിരുവമ്പാടിപാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായി 5 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്നു നടക്കും. പൂരം രാത്രികാല വെടിക്കെട്ടിനു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ തുടര്‍ന്ന് സാമ്പിള്‍ വെടിക്കെട്ട് ആശങ്കയിലായിരുന്നു. വെടിക്കെട്ടിന് ഇളവ് അനുവദിച്ച് ഇന്നലെ ഹൈക്കോടതി വിധിയുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തുന്ന കാര്യത്തിലും തീരുമാനമായത്. സാമ്പിള്‍ വെടിക്കെട്ട് പാരമ്പര്യ പ്രകാരം നടത്തുമെന്ന് പാറമേക്കാവ്തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha